നിങ്ങളുടെ വീട്ടിൽ ഇൻഡോർ പ്ലാൻറുകൾ ഉണ്ടോ? ഇൻഡോർ പ്ലാന്റ്റുകളുടെ പത്ത് പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും

നിങ്ങളുടെ വീട്ടിൽ ഇൻഡോർ പ്ലാൻറുകൾ ഉണ്ടോ? എങ്കിൽ തീർച്ചയായും ഇത് കാണാതെ പോകരുത്. ഇൻഡോർ പ്ലാന്റ്റുകളുടെ പത്ത് പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും.

1. ഇൻഡോർ പ്ലാന്റുകളുടെ പ്രധാനപ്രശ്നം ഇലകൾ മഞ്ഞ ആവുക, അതുപോലെ ഇലയുടെ അറ്റം ബ്രൗൺ നിറം ആകുക എന്നിവയാണ്.

ഇതിനുള്ള പ്രധാന കാരണം സ്ഥലം മാറ്റിവെക്കുന്നത് കൊണ്ടാണ്. കുറേക്കാലം പുറത്ത് വെച്ച് വളർത്തിയ ചെടി പെട്ടെന്ന് സൂര്യപ്രകാശം കിട്ടാതെ അകത്തേക്ക് മാറ്റിവെച്ചു വളർത്തുമ്പോൾ ചെടിക്ക് വാട്ടം വരാൻ സാധ്യതയുണ്ട്. ഇതിനുള്ള പരിഹാരം പുറത്തുള്ള ഒരു ചെടി അകത്ത് വയ്ക്കാൻ ആണെങ്കിൽ ആദ്യം സൂര്യപ്രകാശം ചെറുതായി തട്ടുന്ന ഭാഗത്ത് വയ്ക്കുക. പിന്നീട് കുറച്ചുകൂടി ഉള്ളിലേക്ക് വയ്ക്കുക. അങ്ങനെ വേണം മാറ്റി വക്കാൻ. പെട്ടെന്ന് ഒരു ദിവസം വെളിച്ചം കിട്ടുന്ന സ്ഥലത്തുനിന്ന് വെളിച്ചം കിട്ടാത്ത സ്ഥലത്തേക്ക് വയ്ക്കുമ്പോൾ ഏത് ചെടിക്കും മാറ്റം വരാൻ സാധ്യതയുണ്ട്.

2.അടുത്തുവരുന്ന പ്രശ്നം വെള്ളം കൂടുതൽ ഒഴിക്കുന്നത് കൊണ്ടും അതുപോലെ വെള്ളം കിട്ടാത്തത് കൊണ്ടുള്ള പ്രശ്നമാണ്.

ഇൻഡോർ പ്ലാന്റുകൾക്ക് ഒരുപാട് വെള്ളവും വേണ്ട എന്നാൽ വെള്ളം തീരെ ലഭിച്ചില്ലെങ്കിലും ഇവയ്ക്ക് പ്രശ്നമാണ്. വളരെ പെട്ടെന്ന് വെള്ളം വലിയുന്ന മണ്ണ് വേണം തിരഞ്ഞെടുക്കാൻ. മണ്ണ് എപ്പോഴും നനഞ്ഞിരിക്കാനും പാടില്ല. ചെടി നനച്ചശേഷം ട്രെയിൽ അവശേഷിക്കുന്ന വെള്ളം എടുത്തുമാറ്റുക. അതുപോലെ തന്നെ പ്രധാനമാണ് മണ്ണ് ഉണങ്ങി പോകാനും പാടില്ല എന്നുള്ള കാര്യം.

3.കോംപാക്ട് റൂട്സ്.

ചെടിയുടെ വേരുകൾ നന്നായി വളർന്നു വന്നിട്ടുണ്ടെങ്കിൽ ചെടിക്ക് വെള്ളം ആവശ്യത്തിന് എടുക്കാൻ സാധിക്കില്ല. അതിൽ മണ്ണും കുറവായിരിക്കും. അങ്ങിനെ ആണെങ്കിൽ ചെടി വിടർത്തി മറ്റൊരു പാത്രത്തിലേക്ക് രണ്ടായി നടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ചെടി ഒന്നാകെ മറ്റൊരു വലിയ പാത്രത്തിലേക്ക് മാറ്റി നടണം.

4.വേര് ചീയൽ

ചെടി പൊക്കി നോക്കുമ്പോൾ ചീഞ്ഞ മണം വരുന്നുണ്ടെങ്കിൽ അതിന്റെ വേര് ചീയുന്നതായിരിക്കും. ചീഞ്ഞ വേര് ആദ്യം മുറിച്ചു മാറ്റണം. അതിനുശേഷം മറ്റൊരു ചട്ടിയിൽ പുതിയ പോട്ടിങ് മിക്സിലേക്ക് മാറ്റി നടണം.

5.വളത്തിന്റെ കുറവ്.

ചെടിക്ക് വാട്ടം വരുക, ഇലകൾ മഞ്ഞ ആകുക ഇതെല്ലാം പറയുന്നത് വളം വേണമെന്നാണ്. ചെറിയ രീതിയിൽ ഇടവിട്ട് വളം ചെയ്യണം.

6.വെളിച്ചത്തിന്റെകുറവ്.

വെളിച്ചം ഒട്ടും ലഭിക്കാത്തിടത്ത്‌ ചെടികൾ വച്ചാൽ വാടിപ്പോകും. അതിനാൽ ചെറിയ രീതിയിൽ വെളിച്ചം ഉള്ളിടത്ത്‌ വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

7.പഴയ ഇലകൾ.

ഒരുപാട് നാളായി മഞ്ഞയായി ഇരിക്കുന്ന ഇലകൾ കൊഴിഞ്ഞു പോകാറുണ്ട്. ഇത് സാധാരണ കാര്യമാണ്.

8.ഇലകളുടെ തുമ്പ് ബ്രൗൺ നിറം ആകുക.

ചെടികൾക്ക് സ്ഥിരമായ രീതിയിൽ കൃത്യമായ ഇടവേളകളിൽ വെള്ളം കൊടുക്കണം. പലതവണ പല രീതിയിൽ വെള്ളം കൊടുത്താൽ ഇലകളിൽ ബ്രൗൺ നിറം വരാറുണ്ട്.

9.ഇലകൾ കരിഞ്ഞുണങ്ങുക.

ഇലകൾക്ക് ഉണക്കം വരുമ്പോൾ ഇലകളിൽ കൂടി വെള്ളം സ്പ്രൈ ചെയ്യണം. ഇത് ഇലകൾ ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കും.

10.സൂര്യാഘാതം.

ചെടികൾക്ക് സൂര്യപ്രകാശം കൂടിപ്പോയാൽ ഈ രീതിയിൽ സൂര്യാഘാതം ചെടികൾക്ക് സംഭവിക്കും. അതുകൊണ്ട് തന്നെ ചെടികൾ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്തു വെക്കരുത്.

Similar Posts