നിങ്ങൾക്ക് വർഷത്തിൽ ഒരു മാസം ജോലിയുണ്ടോ? എങ്കിൽ ഈ ആനുകൂല്യങ്ങൾ ലഭിക്കും, അർഹരായവർ ആരൊക്കെ?
ഒരു വർഷത്തിൽ കുറഞ്ഞത് 30 ദിവസമെങ്കിലും തൊഴിലെടുക്കുന്നവർക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ കുറിച്ചുള്ള വിവരങ്ങളാണ് താഴെ പറയുന്നത്. കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് വഴിയാണ് നമുക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള ലേബർ വെൽഫെയർ ഫണ്ട് ബോർഡിന് 10 ജില്ലകളിൽ ഇപ്പോൾ ജില്ലാ ഓഫീസുകളും ഉണ്ട്. ഇപ്പോൾ നൽകുന്ന പ്രധാനപ്പെട്ട പത്ത് ആനുകൂല്യങ്ങൾ ഇവയാണ്.
1. ചികിത്സയ്ക്കായി 15,000 രൂപയാണ് ലഭിക്കുന്നത്. ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയാണ്ഇത് ലഭിക്കുന്നത്. ഒരു തൊഴിലാളിക്ക് ഒരിക്കൽ മാത്രമേ ഈ തുക ലഭിക്കുകയുള്ളൂ. മരണപ്പെട്ടാൽ കാൽ ലക്ഷം വരെ ലഭിക്കും. ജോലിയിലിരിക്കെ മരിച്ചാൽ ആശ്രിതർക്ക് ഇരുപത്തയ്യായിരം രൂപവരെ അനുവദിക്കുന്നതാണ്. ഒരു വർഷത്തിനകം മരണസർട്ടിഫിക്കറ്റ്, ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയടക്കം അപേക്ഷിക്കേണ്ടതാണ്.
2. അംഗവൈകല്യ ത്തിന് 7500 രൂപ വരെ ഈ പദ്ധതി വഴി ലഭിക്കും. ജോലിയിൽ അപകടം മൂലം അംഗവൈകല്യം ഉണ്ടായാൽ കൃത്രിമ ഉപകരണം വാങ്ങാൻ സഹായം ലഭിക്കും. കാഴ്ച ശക്തി,കേൾവിക്കുറവ്, സംസാര ശേഷി കുറവ് തുടങ്ങിയവയ്ക്കും ആനുകൂല്യം അനുവദിക്കുന്നതാണ്. 7,500 രൂപയാണ് പരമാവധി ആനുകൂല്യം.
3. അടുത്തത് പ്രസവാനുകൂല്യം ആണ്. പ്രസവം കഴിഞ്ഞ് ഒരു വർഷത്തിനകം അപേക്ഷിച്ചാൽ 15,000 രൂപ ലഭിക്കുന്നതാണ്. കുഞ്ഞിൻറെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇ എസ് ഐ ലോ മറ്റേതെങ്കിലും പദ്ധതി പ്രകാരമോ ആനുകൂല്യം കൈപ്പറ്റിയിട്ടുള്ള വർക്ക് ഇതിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
4. വിവാഹധനസഹായം – സ്ത്രീ തൊഴിലാളികൾക്കും തൊഴിലാളികളുടെ പെൺമക്കൾക്കും 7500 രൂപ വീതം ഈ പദ്ധതിയിൽ കൂടി ലഭിക്കുന്നതാണ്. പക്ഷേ അവരുടെ പ്രതിമാസ വരുമാനം 20,000 രൂപയിൽ കവിയാൻ പാടില്ല. ഒരു വർഷത്തിനകം തന്നെ അപേക്ഷ കൊടുക്കണം. രണ്ടു പെണ്മക്കൾക്ക് വരെ ഈ സഹായം ലഭിക്കും.
5. ജോലിയിലിരിക്കെ തൊഴിലാളി മരിച്ചാൽ 2000 രൂപ ശവസംസ്കാരത്തിന് നൽകുന്നതാണ്.
6. ഭിന്നശേഷിക്കാരായ അവിവാഹിതരായ മക്കൾക്ക് മാസം 250 രൂപ വീതം ലഭിക്കും.
7. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 600 രൂപ വീതം ലഭിക്കും.
8. എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ആയിരം രൂപ വീതം അവാർഡ് ലഭിക്കും. ഒരു ജില്ലയിൽ 25 പേർക്കാണ് അർഹത.
9. എസ് സി, എസ് ടി വിഭാഗത്തിൽ ഉന്നത പ്രകടനം കാഴ്ചവെച്ച രണ്ടുപേർക്കും ക്യാഷ് അവാർഡ് സമ്മാനിക്കുന്നതാണ്. സിബിഎസ്ഇ ഐസിഎസ്ഇ സിലബസ് കളും ഇതിനായി പരിഗണിക്കുന്നുണ്ട്.
10. പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരെ പഠിക്കാൻ 800 മുതൽ 3600 രൂപ വരെ ധനസഹായം ലഭിക്കും. ഓരോ കോഴ്സിനും ഒന്നാം വർഷം ആണ് ഇതിനായി അപേക്ഷിക്കേണ്ടത്.
1948ലെ ഫാക്ടറീസ് നിയമം, കൂടാതെ 1975-ലെ ക്ഷേമനിധി തൊഴിലാളി നിയമം സെക്ഷൻ 2, 1951-ലെ പ്ലാൻെറഷൻ നിയമം, 1955 ചാരിറ്റബിൾ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് കൂടാതെ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് എന്നിവയുടെ പരിധിയിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഈ സ്ഥാപനങ്ങളിലെ തൊഴിലാളികൾ “കേരള ലേബർ വെൽഫെയർ ഫണ്ട്” ബോർഡിൻറെ ക്ഷേമ പദ്ധതിയിൽ അംഗങ്ങൾ ആകണം. കേരള തൊഴിലാളി ക്ഷേമനിധി നിയമത്തിൻറെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ്ആ നുകൂല്യങ്ങൾ ലഭിക്കുന്നത്. തൊഴിലാളിയും തൊഴിലുടമയും അംശദായം നൽകണം.
സ്ഥാപനത്തിൻറെ മാനേജറും,പാർട്ടൈം ജോലിക്കാരും, അപ്പന്ഡിസ് കളും തൊഴിലാളികളുടെ നിർവചനത്തിൽ ഉൾപ്പെടാത്തതിനാൽ ഇത്തരക്കാർക്ക് ഈ പദ്ധതിയിൽ അംഗമാകാൻ അർഹരല്ല. ഒരു വർഷത്തിൽ 30 ദിവസം എങ്കിലും ജോലി ചെയ്തിരിക്കണം. അംശദായം നൽകിയിരിക്കണം. അംഗമാകുന്ന തൊഴിലാളി അർദ്ധവാർഷിക അംശാദായ വിഹിതമായി 4 രൂപ നൽകണം. തൊഴിലുടമയും ഓരോ തൊഴിലാളിക്കും വേണ്ടി എട്ട് രൂപ വീതം അടയ്ക്കേണ്ടതാണ്ജില്ലാ ഓഫീസുകൾ വഴിയോ, www.labourwelfarefund.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി പണമടയ്ക്കാം.