നിങ്ങൾ അക്വേറിയങ്ങളിൽ മീനുകളെ വളർത്താറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

നിങ്ങൾ അക്വേറിയങ്ങളിൽ മീനുകളെ വളർത്താറുണ്ടോ? അക്വേറിയത്തിൽ വളർത്തുന്ന മീനുകൾ പെട്ടെന്ന് ചത്തു പോകാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ഇപ്പോൾ കുട്ടികൾ മുതൽ എല്ലാവരുടെയും ഹോബിയാണ് മീൻവളർത്തൽ. ചെറിയ ബൗളിൽ എങ്കിലും ചെറിയ മത്സ്യങ്ങളെ നമ്മൾ വളർത്താറുണ്ട്. ഇങ്ങനെ തുടക്കക്കാർ മീൻ വളർത്താൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഇവ മരിച്ചുപോകുന്നത്. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നമുക്ക് ഇവർ ചത്തു പോകുന്നത് തടയാം. അപ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം.

അക്വേറിയത്തിൽ മീൻ വളർത്തുമ്പോൾ മീനുകൾ മരിച്ചുപോകുന്നത് പ്രധാന കാരണം അതിനുപയോഗിക്കുന്ന വെള്ളത്തിൻറെ ക്വാളിറ്റി തന്നെയാണ്. ചിലർ അക്വേറിയത്തിൽ പൈപ്പിൽ നിന്ന് വരുന്ന വെള്ളം എടുത്ത് ചേർക്കാറുണ്ട്. ഇത് വളരെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്. അക്വേറിയത്തിൽ നിറയ്ക്കാൻ കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിക്കാൻ പാടുള്ളൂ. അതുപോലെ രണ്ടാമത്തെ കാരണം ഫിൽട്രേഷൻ പ്രശ്നമാണ്. വെള്ളത്തിൽ ഓക്സിജന്റെ അളവ് കൂട്ടാൻ ഫിൽറ്ററേഷൻ സിസ്റ്റം അത്യാവശ്യമാണ്. അക്വേറിയത്തിൽ ഉണ്ടാകുന്ന വേസ്റ്റുകൾ ഒരു പരിധിവരെ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

അടുത്ത പ്രശ്നം അക്വേറിയത്തിൽ ഒരുപാട് മീനുകളെ ഒരുമിച്ച് ഇടുന്നതാണ്. ഇത് ഓക്സിജന് അളവ് കുറച്ച് അവർ കൂട്ടത്തോടെ ചത്തു പോകാൻ ഇടയാക്കുന്നു. അക്വാറിയത്തിൽ വരുന്ന അമിതമായ അലങ്കാരങ്ങളും പ്രശ്നക്കാരാണ്. ഒരുപാട് പ്ലാസ്റ്റിക് ചെടികൾ തുടങ്ങിയവ അക്വേറിയത്തിൽ ഉണ്ടാകുമ്പോൾ അവർക്ക് സഞ്ചാരസ്വാതന്ത്ര്യം കുറയുകയും തന്മൂലം അവ ചത്തൊടുങ്ങുകയും ചെയ്യുന്നു. അക്വേറിയത്തിന്റെ മുകളിൽ മൂടി വെക്കാത്തത് അടുത്ത ഒരു പ്രശ്നമാണ്. ഇത് മൂലം പല്ലിയുടെ കാഷ്ഠം, പാറ്റ തുടങ്ങിയവ അതിൽ വീഴുകയും അതുമൂലം അതു മീനുകൾക്ക് ബുദ്ധിമുട്ടാവും ചെയ്യുന്നു. അതുപോലെ അടുത്ത ഒരു പ്രശ്നമാണ് ഇതിൽ ഫൈറ്റർ മീനുകളെയും, സാധാരണ മീനുകളെയും ഒരുമിച്ച് ഇടുന്നത്. ഇതും മീനുകൾ മരിച്ചു പോകാൻ കാരണമാണ്. അതുപോലെ തന്നെ ഒരു പ്രധാന പ്രശ്നമാണ് മീനുകൾക്ക് ഭക്ഷണം കൊടുക്കുന്നത്. അമിതമായി ഇവർക്ക് ഭക്ഷണം കൊടുക്കരുത്. ആവശ്യത്തിന് മാത്രമുള്ള ഭക്ഷണം കൃത്യമായ ഇടവേളകളിൽ കൊടുക്കുക. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ മീനുകൾ മരിച്ചുപോകുന്നത് ഒഴിവാക്കാം.

Similar Posts