നിങ്ങൾ ഈ പദ്ധതിയിൽ അംഗങ്ങളാണോ?? എങ്കിൽ പ്രതിമാസം 3000 രൂപ വീതം പെൻഷൻ ലഭിക്കും.!! ഇക്കാര്യം അറിയാതെ പോകരുത്..!!
അസംഘടിത മേഖലയിൽ ജോലിചെയ്യുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി ഈ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഈയൊരു പോർട്ടലിൽ രജിസ്റ്റർ ചെയ്ത ആളുകൾക്ക് നിരവധി ആനുകൂല്യങ്ങളാണ് നൽകിവരുന്നത്.
ഇത്തരത്തിൽ തന്നെ ചെറുകിട കർഷകർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് കിസാൻ സമ്മാൻ നിധി എന്നത്. ഈ പദ്ധതിയിൽ പെട്ട ആളുകൾക്കും നിരവധി ആനുകൂല്യങ്ങളും മറ്റും ലഭ്യമാക്കി വരുന്നുണ്ട്. ഈ രണ്ട് പദ്ധതികളിലും രജിസ്റ്റർ ചെയ്ത ആളുകൾക്ക് പുതിയൊരു ആനുകൂല്യത്തിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്.
കിസാൻ മൻധൻ യോജന എന്ന പദ്ധതിയിലേക്ക് ഈ രണ്ടു പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. 3000 രൂപ വീതം പ്രതിമാസം പെൻഷനായി ലഭ്യമാകുന്ന ഒരു പദ്ധതിയാണിത്. 18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള ആളുകൾക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. മറ്റ് പെൻഷൻ പദ്ധതികളെ പോലെ തന്നെ ഇതും ഒരു നിക്ഷേപ പദ്ധതിയാണ്. അതുകൊണ്ട് തന്നെ പ്രതിമാസം ഒരു നിശ്ചിത തുക ഈ പദ്ധതിയിലേക്ക് ആയി അടക്കേണ്ടതുണ്ട്.
ഇതിന് ആനുപാതികമായി ഒരു തുക കേന്ദ്രസർക്കാരും നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതായിരിക്കും. പിന്നീട് 60 വയസ്സിനുശേഷം ഈ തുക പെൻഷൻ രൂപത്തിൽ ലഭ്യമാക്കുന്നതാണ്. 60 വയസിനു മുൻപ് അപേക്ഷകൻ മരണപ്പെടുകയാണെങ്കിൽ കുടുംബാംഗങ്ങൾക്ക്, അല്ലെങ്കിൽ നോമിനിക്ക് തുക ലഭ്യമാക്കുന്നത് ആയിരിക്കും. വളരെ ഉപകാരപ്രദമായ ഒരു പദ്ധതി തന്നെയാണ് ഇത്. അർഹരായ ആളുകൾ അപേക്ഷ സമർപ്പിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം.