നിങ്ങൾ ഉഴുന്ന് പൂരി കഴിച്ചിട്ടുണ്ടോ? സാധാരണ പൂരിയെക്കാളും നല്ല ടേസ്റ്റ് ആണ് ഉഴുന്ന് പൂരി
ഉഴുന്ന് പൂരി എങ്ങനെയാണ് ഉണ്ടാക്കുന്നത് നമുക്ക് നോക്കാം. ഇതിനു വേണ്ടി നമുക്ക് ഒരു അരക്കപ്പ് ഉഴുന്ന് നന്നായി കഴുകി എടുക്കുക കഴുകിയതിനു ശേഷം മൂന്നോ നാലോ മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. മൂന്നാല് മണിക്കൂർ കഴിഞ്ഞാൽ അതിലെ വെള്ളം എല്ലാം ഊറ്റിക്കളഞ്ഞു അതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഈ ഉഴുന്ന് കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. വെള്ളം കൂടി പോവാതെ പ്രത്യേകം ശ്രദ്ധിക്കുക.
ഈ ഉഴുന്നിന് മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് നിങ്ങളുടെ ആവശ്യത്തിന് ഉപ്പും അരസ്പൂൺ പഞ്ചസാരയും ചേർക്കണം പഞ്ചസാര ചേർക്കണം എന്നു നിർബന്ധമില്ല പൂരി നന്നായി മൊരിഞ്ഞു വരാനാണ് പഞ്ചസാര ചേർക്കുന്നത്. അതിലേക്ക് ഒരു സ്പൂൺ കരിംജീരകം ചേർക്കുക കരിഞ്ചീരകം ഇല്ലെങ്കിൽ കറുത്ത എള്ള് ചേർത്താലും മതിയാവും. ഇതെല്ലാം നന്നായി യോജിപ്പിച്ചു കൊടുക്കുക ഇനി ഈ മിശ്രിതത്തിലേക്ക് മൈദയും ആണ് ചേർക്കേണ്ടത് മൈദക്ക് അളവുകൾ ഒന്നുമില്ല നിങ്ങൾ പൂരിയുടെ മാവ് കുഴച്ച് എടുക്കാൻ ആവശ്യമുള്ള അത്രയും മൈദ ആണ് ഉപയോഗിക്കേണ്ടത്. മൈദ കുറേശ്ശെ കുറച്ച് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.
ഒരു അൽപം അരിപ്പൊടി കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഈ കുഴച്ചെടുത്ത് പൂരിയുടെ മാവ് പത്തോ പതിനഞ്ചോ മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക ഒരു അടപ്പു കൊണ്ട് അടച്ച് വയ്ക്കുക അതിനുശേഷം നമ്മളുടെ സാധാരണ പൂരി പോലെ പരത്തി എണ്ണയിൽ വറുത്തു കോരാം. ഉഴുന്നുവടയുടെ ടേസ്റ്റ് കൂടിയ വളരെ സ്വാദേറിയ ഒരു പലഹാരമാണ് ഉഴുന്നു പൂരി. നിങ്ങൾ എല്ലാവരും നിർബന്ധമായും ട്രൈ ചെയ്തു നോക്കണം.