നിയുക്തി 2021 മെഗാ തൊഴിൽ മേള, ഇതുവരെ ജോലി ലഭിക്കാത്ത എല്ലാ ജില്ലകാർക്കും പങ്കെടുക്കാം

തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണ അവസരം. “നിയുക്തി 2021” മെഗാ തൊഴിൽ മേള കോട്ടയത്ത് നടത്താൻ തീരുമാനിച്ചിരിക്കുന്നു. എംപ്ലോയബിലിറ്റി സെൻറർ കോട്ടയം ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് വിജ്ഞാപനം പരസ്യപ്പെടുത്തി യിട്ടുള്ളത്.

“നിയുക്തി 2021” മെഗാ തൊഴിൽ മേഖലയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു തുടങ്ങി. കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സിഎംഎസ് കോളേജും സംയുക്തമായി ഡിസംബർ 18 ന് കോളേജ് ക്യാമ്പസിൽ വച്ചാണ് നടത്തുന്നത്.

18 വയസ്സു മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ കുറഞ്ഞത് പ്ലസ് ടു എങ്കിലും പാസായിരിക്കണം. രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് നവംബർ 24 മുതൽ കോട്ടയം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി  സെൻററിൽ നേരിട്ട്  എത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്യാൻ വരുന്ന ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയും, ആജീവനാന്ത രജിസ്ട്രേഷൻ ഫീസ് ആയ 250 രൂപയും കയ്യിൽ കരുതേണ്ടതാണ്. മുൻപ് രജിസ്റ്റർ ചെയ്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല.

ഓരോ തൊഴിൽ മേളകളിലും ആയിരത്തോളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ പന്ത്രണ്ടോളം ജില്ലകളിലാണ് തൊഴിൽ മേഖലകൾ നടക്കാൻ പോകുന്നത്. ആലപ്പുഴയിൽ ജോബ് ഫെസ്റ്റ് നടക്കാൻ പോകുന്നത് ഡിസംബർ നാലിനാണ്. ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂരിൽ വെച്ച് ആണ്തൊ ഴിൽമേള നടക്കാൻ പോകുന്നത്. വയനാട് ജില്ലയിൽ ഡിസംബർ നാലിനാണ് തൊഴിൽമേള നടക്കാൻ പോകുന്നത്. wmo ആർട്സ് ആൻഡ് സയൻസ് കോളേജ് muttil ലാണ് ലൊക്കേഷൻ.

എറണാകുളം സെൻറ് പോൾസ് കോളേജ് കളമശ്ശേരിയിൽ പതിനൊന്നാം തീയതി ആണ് ജോബ് ഫെസ്റ്റ് നടക്കാൻ പോകുന്നത്. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്ത് ഡിസംബർ പതിനൊന്നാം തീയതി തന്നെയാണ് ജോബ് ഫെസ്റ്റ് നടക്കുന്നത്. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിൽ ഡിസംബർ 11 നാണ് ജോബ് ഫെസ്റ്റ്. കൊല്ലം  ഫാത്തിമ മാതാ നാഷണൽ കോളേജ്, കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കോട്ടയം സിഎംഎസ് കോളേജ് ഇവിടെ മൂന്ന് ഇടങ്ങളിലും ഡിസംബർ പതിനെട്ടാം തീയതിയാണ് ജോബ് ഫെസ്റ്റ് നടക്കുന്നത്. തൃശ്ശൂർ ജില്ലയിലെ സെൻറ് തോമസ് കോളേജിൽ വെച്ചാണ് ഡിസംബർ 22ന് ജോബ് ഫെസ്റ്റ്.

പത്തനംതിട്ട എം എ സി എഫ് എ എസ് ടി കോളേജ് തിരുവല്ലയിലാണ് ജോബ് ഫെസ്റ്റ്. അത് ഡിസംബർ 21ന് ആയിരിക്കും. കാസർഗോഡ് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട് ജനുവരി എട്ടാം തീയതിയാണ് ജോബ് ഫെസ്റ്റ് നടക്കാൻ പോകുന്നത്.

ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. jobfest.kerala.gov.in എന്നാണ് വെബ്സൈറ്റിന്റെ പേര്. ഇതിന് നിയുക്തി 2021 എന്നാണ് ഇപ്പോൾ പറയുന്നത്. ഈ വെബ്സൈറ്റിൽ ആണ്   ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കാൻ പോകുന്ന തൊഴിൽ മേളകളുടെ അറിയിപ്പുകൾ വന്നിരിക്കുന്നത്. ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ നിങ്ങളുടെ ജില്ലയിൽ തൊഴിൽ മേളയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കുകയും വേണം. കൂടാതെ ഒരു അഡ്മിറ്റ് കാർഡ് ലഭിക്കും. അതിൻറെ കോപ്പി നമ്മുടെ കൈവശം ഉണ്ടായിരിക്കണം. ഐഡന്റിറ്റി കാർഡ്, ഫോട്ടോ, ബയോഡാറ്റയുടെ അഞ്ചു കോപ്പികൾ, സർട്ടിഫിക്കറ്റിലെ സെൽഫ് അറ്റസ്റ്റ് ചെയ്ത കോപ്പികൾ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയെല്ലാം കയ്യിൽ കരുതേണ്ടതാണ്.

Similar Posts