നോർക്ക റൂട്സ് വഴി കേരള ബാങ്ക് 5 ലക്ഷം രൂപ വായ്പ നൽകുന്നു, പ്രവാസികൾക്ക് അപേക്ഷിക്കാം 1 ലക്ഷം രൂപ വരെ സബ്സീഡി

പ്രവാസികൾക്ക് കേരള ബാങ്ക് നൽകുന്ന വായ്പയെക്കുറിച്ചുള്ള വിവരങ്ങൾ ആണ് താഴെ പറയുന്നത്. കോവിഡ് പ്രതിസന്ധി മൂലം വിദേശ ജീവിതം മതിയാക്കി തിരിച്ചു വരുന്നവർക്കും ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്നവർക്കും ആണ് ഈ വായ്പ ആനുകൂല്യം ലഭിക്കുന്നത്.

നാട്ടിൽ എത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ വേണ്ടി  5 ലക്ഷം  രൂപ വരെയുള്ള വായ്പയാണ് ലഭിക്കുന്നത്. ഈ തുകയുടെ 25% അതായത് 1 ലക്ഷം രൂപ വരെ സബ് സീഡിയായി ലഭിക്കുന്നതാണ്. വിദേശത്ത് 2 വർഷം എങ്കിലും ജോലി ചെയ്തു മടങ്ങിയവർക്കാണ് വായ്പക്ക് വേണ്ട യോഗ്യതകൾ ഉണ്ടാകുക. വായ്പ എടുത്തു ആദ്യത്തെ 4 വർഷം 3% പലിശ സബ് സീഡിയും ഉണ്ട്.

കേരള ബാങ്കിന്റെ 769 ശാഖകളിലൂടെയും പ്രവാസികൾക്ക് സ്വയം തൊഴിൽ വായ്പ ലഭിക്കുന്നതാണ്. നോർക്ക റൂട്സ് വഴിയാണ് ഈ വായ്പ വിതരണം നടത്തുന്നത്. പ്രവാസി ഭദ്രത – മൈക്രോ സ്വയം തൊഴിൽ വായ്പ എന്നാണ് പദ്ധതി അറിയപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള കേരള ബാങ്ക് ശാഖയിൽ അന്വേഷിക്കുക. 1800 4253939 എന്ന നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടാലും കൂടുതൽ വിവരങ്ങൾ അറിയാം.

Similar Posts