ന്യൂ എഡിഷൻ ഗ്രാനൈറ്റ് സ്റ്റോൺ ടെക്സ്റ്ററുകൾ നൽകി വീടുകളുടെ തൂണുകൾക്കും മതിലുകൾക്കും മോടി കൂട്ടാം
വീടുകളിൽ സാധാരണയായി ഫ്ലോറിങ്ങിനും തൂണുകൾ മോടി കൂട്ടാനും വിലകൂടിയ ഗ്രാനൈറ്റുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഗ്രാനൈറ്റ് വില പലപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന എല്ലാ സ്ഥലങ്ങളിലും വെച്ചു പിടിപ്പിക്കുന്നതിന് ബഡ്ജറ്റ് അനുവദിക്കാറുമില്ല. അത്തരമൊരു സാഹചര്യത്തിൽ ആണ് ഏറ്റവും പുതിയ ഡാർക്ക് എഡിഷൻ ഗ്രാനൈറ്റ് സ്റ്റോൺ ടെക്സ്റ്ററുകൾ നൽകാൻ ഏറെ സഹായകരമായി എത്തിയിരിക്കുന്നത്.
വീടിന്റെ എലിവേഷൻ അനുസരിച്ച് പ്ലാനുകൾ അനുസരിച്ച് ഭൂരിഭാഗം ഏരിയയും ഗ്രാനൈറ്റുകൾ ഫിൽ ചെയ്യേണ്ടതായി വരുമ്പോൾ ഒറ്റനോട്ടത്തിൽ കല്ല് എന്നു തോന്നിക്കുന്ന രീതിയിൽ ഫിനിഷിംഗ് ഉള്ള ഇത്തരം മോഡി കൂട്ടൽ രീതി നമ്മളെ ഏറെ സഹായിക്കുന്നതാണ്. ഇന്ന് ഏഷ്യൻ പെയിന്റ്സിന്റെ ന്യൂ ഡാർക്ക് എഡിഷൻ ഗ്രാനൈറ്റ് സ്റ്റോണിനെ പറ്റിയാണ് പറയുന്നത്. എങ്ങനെയാണ് ഇത് ടെക്സ്റ്ററുകൾ നൽകുന്നതിന് ഉപയോഗിക്കുന്നത് എന്നാണ് നമ്മൾ ഇന്ന് ഇവിടെ വിശദീകരിക്കുന്നത്.
പക്ക ഡാർക്ക് കളറിലുള്ള സ്റ്റോണുകൾ ഇതുവരെ ലഭ്യമായിരുന്നില്ല, മീഡിയം, ആവറേജ് കളറുകളിലുള്ള മെറ്റീരിയലുകൾ ആണ് നമുക്ക് ലഭിച്ചിരുന്നത്. എന്നാൽ ന്യൂ എഡിഷൻ ഗ്രാനൈറ്റ് സ്റ്റോണുകളുടെ വരവോടുകൂടി നല്ല ഒറിജിനാലിട്ടിയോടുകൂടി വർക്ക് ഫിനിഷ് ചെയ്യാവുന്നതാണ്. സ്പ്രേ ചെയ്യാനും, ഫിനിഷിങ്ങിനും ഏറെ പെർഫെക്ഷൻ ഉള്ള ഒരു മെറ്റീരിയൽ ആണ് ഇത്. വീടുവെക്കാൻ ആഗ്രഹിക്കുന്നവർക്കും, പണി തുടങ്ങിയവർക്കും ഏറെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് നമ്മൾ ഷെയർ ചെയ്യുന്നത്. മാക്സിമം ഈ അറിവ് എല്ലാവരിലേക്കും എത്തിക്കുക.
ആദ്യമായി സ്റ്റോൺ വർക്ക് ചെയ്യുന്നതിനുമുമ്പ് മെറ്റീരിയൽ പാകത്തിനുള്ള ഒരു ഡ്രമ്മിൽ ഇട്ട് മിക്സ് ചെയ്യുകയാണ് ചെയ്യുന്നത്. കംപ്രസ്സർ ഉപയോഗിച്ചാണ് ഇത് മിക്സ് ചെയ്യുന്നത്. ഇതിന്റെ ഗമ്മും മെറ്റീരിയലുകളും വളരെ വൃത്തിയായി ലയിച്ചു ചേരുന്നതാണ്. ഇങ്ങനെ മിക്സ് ചെയ്തു വെച്ച സ്റ്റോൺ ഭിത്തിയിലോ തൂണുകളിലോ കംപ്രസർ ഉപയോഗിച്ച് അടിച്ചു പിടിക്കുകയാണ് വേണ്ടത്. കംപ്രസർ ഉപയോഗിച്ച് അടിക്കുമ്പോൾ മാക്സിമം പവർ ഓടുകൂടി തന്നെ ഉപയോഗിക്കേണ്ടതാണ്.