പച്ചക്കറികൾ കൊണ്ട് മഴവില്ലുപോലെ ഒരു കുറ്റി പുട്ട് തയ്യാറാക്കാം

മലയാളികളുടെ പ്രഭാത ഭക്ഷണം എന്ന് പറഞ്ഞാൽ തന്നെ പുട്ടും കോമ്പിനേഷനായി കടലയോ, പപ്പടമോ, പഴമോ ഒക്കെയാണ്. ഏറ്റവും മികച്ച പ്രഭാതഭക്ഷണമാണ് പുട്ടും കടലക്കറിയും. പുട്ട് ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി എന്നിവ ഇതിന്റെ ഗുണമെന്മകളാണ്. അതുകൊണ്ടൊക്കെ തന്നെയാണ് ബ്രേക്ക് ഫാസ്റ്റിന് പുട്ട് മലയാളികൾ ശീലമാക്കിയതും.

പഴമക്കാർ പുട്ടുണ്ടാക്കാൻ കണ്ണൻ ചിരട്ടകളോ, മുളങ്കുറ്റികളോ ഒക്കെയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ സ്റ്റീലിലും, അലൂമിനിയത്തിലും പുട്ട് കുറ്റികൾ ലഭ്യമായി തുടങ്ങി. കാലം മാറിയെങ്കിലും പുട്ട് എന്ന മലയാളിയുടെ ഭക്ഷണ ശീലത്തിന് മാത്രം വലീയ മാറ്റം വന്നു എന്ന് തോന്നുന്നില്ല.

അരി, ഗോതമ്പ്, കപ്പ അങ്ങനെ പല ധാന്യങ്ങളിൽ നമ്മൾ പുട്ടുണ്ടാക്കി കഴിച്ചിട്ടുണ്ടെങ്കിലും പച്ചക്കറികൾ കൊണ്ട് ഏറെ പോഷക സമൃദ്ധമായ മഴവിൽ വർണ്ണങ്ങളിൽ ഉള്ള പുട്ട് നമ്മൾ അധികം പേർ പരീക്ഷിച്ചിട്ടുണ്ടാവില്ല.

എങ്ങനെ പച്ചക്കറികൾക്കൊണ്ട് കളർഫുൾ പുട്ട് ഉണ്ടാക്കാം. നമുക്ക് ചെയ്തു നോക്കാം. വയലറ്റ് ക്യാബേജ്, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, മല്ലിയില,ചീര ഇവകൊണ്ട് പോഷക സമ്പുഷ്ടമായ ഒരു കുറ്റി പുട്ട് ഉണ്ടാക്കിയെടുക്കന്നത് എങ്ങനെ എന്ന് നോക്കാം.

Similar Posts