പച്ചരി വച്ച് ആരും ചിന്തിക്കാത്ത രുചിയിൽ കിടു പായസം തയ്യാറാക്കാം

നമുക്കിന്ന് പച്ചരി വെച്ച് വളരെ രുചികരമായ ഒരു പാൽ പായസം ഉണ്ടാക്കി എടുത്താലോ. വളരെ പെട്ടെന്നുതന്നെ ഉണ്ടാക്കാവുന്ന ഒരു പായസം ആണിത്.

ആദ്യം തന്നെ അരക്കപ്പ് പച്ചരി കഴുകി എടുത്തതിനുശേഷം അരമണിക്കൂർ ഒന്ന് കുതിരാൻ വേണ്ടി മാറ്റി വയ്ക്കുക. അരമണിക്കൂറിന് ശേഷം നമ്മൾ കൈവെച്ചു തന്നെ അരി ഒന്ന് ഉടച്ചെടുക്കുക. അതിനുശേഷം നമ്മൾ പായസം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് അരി ഇട്ടു കൊടുത്തതിനു ശേഷം രണ്ട് കപ്പ് വെള്ളം ഒഴിച്ച് അടച്ചു വെച്ച് ഒന്നു വേവിച്ച് എടുക്കാം. ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം അതിനുശേഷം മുക്കാൽ ഭാഗം വേവാക്കുന്ന അവരെ നമുക്ക് അരി വേവിച്ചു എടുക്കണം. ഇതിലേക്ക് അരമുറി ബിട്രൂട്ട് ഒരു മിക്സിയില് ജാറിൽ ഇട്ട് അരച്ചതിന് ശേഷം അതിന്റെ ജ്യൂസ് ഇതിലേക്ക് ചേർത്ത് കൊടുക്കുക.

നമ്മുടെ പായസത്തിന് നല്ല ഒരു കളർ കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. ഇനി ഇതിലേക്ക് നമ്മൾ ചേർക്കുന്നത് പാലാണ്. രണ്ട് കപ്പ് തിളപ്പിച്ച് എടുത്ത പാൽ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. പഞ്ചസാര നിങ്ങളുടെ മധുരത്തിന് അനുസരിച്ച് ചേർക്കാവുന്നതാണ്. ഇനി ഇത് നല്ലപോലെ ഇളക്കി കൊടുത്ത ഒന്ന് കുറുക്കിയെടുക്കുക. നല്ല മണത്തിനു വേണ്ടി അര ടീസ്പൂൺ ഏലയ്ക്കാപൊടി കൂടി ചേർത്ത് കൊടുക്കാം.

അടിയിൽ പിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ നെയ് ഒഴിച്ചുകൊടുത്തു അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് മൂത്ത് വരുമ്പോൾ അത് ഈ പായസത്തിലേക്ക് ഒഴിച്ചു കൊടുത്ത് നല്ല പോലെ ഒന്ന് ഇളക്കി എടുക്കാം. അങ്ങനെ നമ്മുടെ വളരെ രുചികരമായ പായസം ഇവിടെ റെഡി ആയിട്ടുണ്ട് നിങ്ങൾ എല്ലാവരും തന്നെ ഇതൊന്നു ട്രൈ ചെയ്തു നോക്കണം.

Similar Posts