പബ്ലിക് പ്രൊവിഡന്റ് ഫണ്ട്‌; ഇൻകം ടാക്സ് നികുതിയിളവുകൾ, കൂടുതൽ പലിശ വരുമാനം 18 തികഞ്ഞ ആർക്കും അക്കൗണ്ട് തുടങ്ങാം

ജനങ്ങൾക്ക് വലിയൊരു തുക സമ്പാദിക്കുവാനും അതോടൊപ്പം ആദായനികുതി ഇളവുകൾക്കും ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻസ് ഫണ്ട് അഥവാ പി പി എഫ്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെൻറ് കാലത്തേക്ക് വേണ്ടി വരുന്ന ചിലവ് തുടങ്ങിയവയ്ക്ക് എല്ലാമായി സാധാരണക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും പോസ്റ്റ് ഓഫീസിലോ ബാങ്കിലോ തുടങ്ങാവുന്ന  കേന്ദ്രസർക്കാർ സുരക്ഷിതത്വമുള്ള ഒരു നിക്ഷേപ പദ്ധതിയാണ് പി പി എഫ്.

പി പി എഫിൽ നിക്ഷേപിക്കുന്ന തുകക്ക് എടിസി പ്രകാരം ഇൻകം ടാക്സ് ഇളവ് ഉണ്ട് എന്ന് മാത്രമല്ല ജപ്തി നടപടികളുടെ ഭാഗമായി കോടതിക്ക് ഈ തുക കണ്ടുകെട്ടാനും ആകില്ല. എല്ലാ വിഭാഗങ്ങൾക്കും അനുയോജ്യമായ ഈ നിക്ഷേപ പദ്ധതി യെ കുറിച്ചുള്ള വിവരങ്ങളാണ് താഴെ പറയുന്നത്. 18 വയസ്സുകഴിഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും പി പി എഫ് അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാൻ സാധിക്കുകയുള്ളൂ. എന്നാൽ മൈനറായ കുട്ടിയുടെ രക്ഷിതാവ് എന്ന നിലയിൽ അക്കൗണ്ട് തുടങ്ങാം.

ജോയിൻറ് ആയി പി പി എഫ് അക്കൗണ്ട് തുടങ്ങാൻ കഴിയില്ല. എൻആർഐ  കൾക്ക് പി പി എഫ് അക്കൗണ്ട് തുടങ്ങുവാൻ കഴിയില്ല. എന്നാൽ എൻആർഐ ആകുന്നതിനു മുൻപ് പിപിഎഫ് തുടങ്ങിയവർക്ക് അതിൻറെ കാലാവധി തീരുന്നത് വരെ പിപി എഫ് അക്കൗണ്ട് തുടരാവുന്നതാണ്. രാജ്യത്തുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും പി പി എഫ് അക്കൗണ്ട് തുടങ്ങാവുന്നതാണ്. പോസ്റ്റ് ഓഫീസിൽ തുടങ്ങിയ പിപിഎഫ് എക്കൗണ്ട് ബാങ്കിലേക്കും അല്ലെങ്കിൽ ബാങ്കിൽ തുടങ്ങിയ പി പി എഫ് അക്കൗണ്ട് പോസ്റ്റ് ഓഫീസിലേക്ക് അതു പോലെ ഇഷ്ടമുള്ള ബ്രാഞ്ചുകളിലും മാറ്റുവാൻ കഴിയും.

പി പി എഫ് അക്കൗണ്ടിന്റെ നിക്ഷേപ കാലാവധി 15 വർഷമാണ്. ഒരു വർഷം മിനിമം 500 രൂപ നിക്ഷേപിക്കേണ്ടി വരും. ഒരുവർഷം നിക്ഷേപിക്കാവുന്ന പരമാവധി തുക ഒന്നര ലക്ഷം രൂപയാണ്. ഒരാൾക്ക് സ്വന്തം പേരിലും മൈനറുടെ പേരും പിപിഎഫ് ഉണ്ടെങ്കിലും പരമാവധി നിക്ഷേപിക്കുന്നത് ഒന്നരലക്ഷം രൂപ തന്നെയാണ്. അക്കൗണ്ട് തുടങ്ങുമ്പോൾ 500 രൂപ നിക്ഷേപിക്കണം. എങ്കിൽ തുടർന്ന് 50 രൂപയുടെ ഗുണിതങ്ങളായ തുക എത്ര വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്.

7.1 ശതമാനമാണ് പലിശനിരക്ക്. പിപിഎഫ് ലെ നിക്ഷേപം പലിശ കാലാവധി എത്തുമ്പോൾ തിരികെ ലഭിക്കുന്ന തുക ഇവക്ക് ഒന്നും ആദായ നികുതി നൽകേണ്ടതില്ല. പിപിഎഫിൽ നിങ്ങൾ അടച്ചിരിക്കുന്ന തുകയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ലോൺ  എടുക്കുവാനും കഴിയും. പി പി എഫ് അക്കൗണ്ട് തുടങ്ങി മൂന്നു വർഷത്തിനും അഞ്ചുവർഷത്തിനും ഇടയിൽ ലോൺ എടുക്കാം. 36 മാസത്തിനുള്ളിൽ ലോൺ തിരിച്ചടച്ചാൽ മതിയാകും.

15 വർഷമാണ് പി പി എഫിന്റെ കാലാവധി. എങ്കിലും ആറു വർഷത്തിനുശേഷം പിപിഎഫ് അക്കൗണ്ടിലെ 50 ശതമാനം തുക ഭാഗികമായി പിൻവലിക്കുന്നതാണ്. ഒരു വർഷത്തിൽ ഒരു പ്രാവശ്യം മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ. നിങ്ങൾക്കോ കുടുംബാംഗങ്ങൾക്ക് ഗുരുതരമായ രോഗം വരികയോ അല്ലെങ്കിൽ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനുവേണ്ടി നേരത്തെ ഇതിൻറെ രേഖകൾ ഹാജരാക്കി ക്ലോസ്ചെ യ്യാവുന്നതാണ്.

ഒരു വർഷം പിപിഎഫ് അക്കൗണ്ടിൽ അടയ്ക്കേണ്ട തുക 500 രൂപയാണ്. ഏതെങ്കിലും വർഷം മിനിമം 500 എങ്കിലും അടച്ചില്ലെങ്കിൽ പി പി എഫ് അക്കൗണ്ട് discontinue ആകുന്നതാണ്. പക്ഷേ മുടങ്ങിയ വർഷത്തെ മിനിമം തുകയായ 500 രൂപയും കൂടി ഒരു വർഷത്തിന്  50 രൂപ ഫൈൻ അടച്ചാൽ എക്കൗണ്ട് വീണ്ടും ആക്ടീവ് ആകുന്നതാണ്. അക്കൗണ്ട് discontinue ആയാലും മെച്യൂരിറ്റി പിരീഡ് പൂർത്തിയാകുമ്പോഴാണ് നിക്ഷേപ തുക തിരികെ ലഭിക്കുന്നത്. ഒരു വർഷത്തിൽ നിങ്ങൾ ഒന്നരലക്ഷം രൂപ വീതം 15 വർഷത്തേക്ക് നിക്ഷേപിച്ചാൽ ഇപ്പോൾ ലഭിക്കുന്ന 7.1 ശതമാനം പലിശ നിരക്കിൽ തിരികെ ലഭിക്കുന്ന തുക നാല്പത്  ലക്ഷത്തിഅറുപത്തി എട്ടായിരം രപയോളം ആയിരിക്കും. ഇതിൽ നിങ്ങൾ അടച്ചത് 22 ലക്ഷത്തോളം മാത്രമേ വരുകയുള്ളൂ. ബാക്കിവരുന്ന 18 ലക്ഷത്തോളം രൂപ പലിശ വരുമാനമാണ്.

Similar Posts