പലതരത്തിലുള്ള അഗ്ലോണിമ ചെടികളും, അതിൻറെ പരിപാലനവും എങ്ങിനെയാണെന്ന് അറിയാമോ
ഇൻഡോർ പ്ലാന്റ്സ് : പലതരത്തിലുള്ള അഗ്ലോണിമ ചെടികളും, അതിൻറെ പരിപാലനവും എങ്ങിനെയാണെന്ന് അറിയാമോ?
അഗ്ലോണിമ അല്ലെങ്കിൽ ചൈനീസ് എവർഗ്രീനിൽ ഒരുപാട് വെറൈറ്റീസ് ഇന്ന് നമുക്ക് ലഭ്യമാണ്. പല കളറിലും പല വലുപ്പത്തിലും ഇവ ലഭ്യമാണ്. ഇതിനെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ വെക്കാൻ പാടില്ല എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത. ഇത് ഇൻഡോർ പ്ലാൻറ് ആയും, പുറത്തും നമുക്ക് വളർത്തിയെടുക്കാം. പക്ഷേ നേരിട്ടുള്ള സൂര്യപ്രകാശം ഇതിന്റെ ഇലകളെ കരിയിച്ചു കളയും. പക്ഷേ ചെറിയ രീതിയിൽ സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. എങ്കിലേ ചില വെറൈറ്റികളുടെ നിറവും, ഡിസൈനും ശരിയായ രീതിയിൽ തെളിഞ്ഞു വരുകയുള്ളൂ.
അഗ്ലോണിമ ചെടികളെ വളർത്തിയെടുക്കാൻ വളരെ എളുപ്പമാണ്. ഒരു പ്രത്യേക പരിപാലനവും ഇതിന് ആവശ്യമില്ല. ഇത് ഇൻഡോർ പ്ലാൻറ് ആയി സെറ്റ് ചെയ്യുകയാണെങ്കിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം നനച്ചു കൊടുത്താൽ മതിയാകും. പുറത്താണെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ചെറുതായി നനച്ചുകൊടുക്കേണ്ടി വരും.
ചാണകപ്പൊടി, മണ്ണ്, മണൽ, ചകിരി ചോറ് എന്നിവ മിക്സ് ചെയ്തിട്ടുള്ള പോട്ടിംഗ് മിക്സ് റെഡിയാക്കി അതിൽ ഈ ചെടി നട്ടു വളർത്തുകയാണെങ്കിൽ ഇത് നന്നായി വളർന്നു വരും. അപ്പോൾ നമുക്ക് അഗ്ലോണിമയുടെ പല വെറൈറ്റിസിന്റെ പേരുകൾ നോക്കാം.
1. റെഡ് ലിപ്സ്റ്റിക്
2. പിങ്ക് ലിപ്സ്റ്റിക്
3. സിൽവർ ക്വീൻ
4. പിങ്ക് സ്പ്ലാഷ്
5. റെഡ് കൊച്ചിൻ
6. സ്പാർക്ലിംഗ് സാറാ
7.റെഡ് വാലെൻടൈൻ
8.അഗ്ലോണിമ ഫ്രോസൺ
9.ഡോണാ കാർമൺ
10. വൈറ്റ് ഹൈബ്രിഡ്
11. വൈറ്റ് സ്റ്റം
12. ലെഗസി
13.കീ ലൈം
14.എമറാൾഡ് ബെ.