“പഴഞ്ചൻ വാഹനങ്ങൾ” ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതിൽ കേരളത്തിന് നാലാം സ്ഥാനം
ഇന്ത്യയിൽ പഴയ വാഹനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ 34,64,651 പഴയ വാഹനങ്ങൾ ആണ് 15 വർഷത്തിലേറെ പഴക്കത്തിൽ നിരത്തുകളിലൂടെ ഓടുന്നത്. ഇതിൽ 19,99, 479 വാഹനങ്ങൾ 20 വർഷത്തിലേറെ പഴക്കമുള്ളവയാണ്. 15 മുതൽ 20 വർഷം പഴക്കമുള്ളവ 14,65,172 എണ്ണം വരും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഴയ വാഹനങ്ങൾ ഉള്ളത് കർണാടകയിൽ ആണ്. പഴയ വാഹനങ്ങൾ മറ്റു വാഹനങ്ങളെ അപേക്ഷിച്ച് കൂടുതൽ അന്തരീക്ഷമലിനീകരണം ഉണ്ടാക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങളും 20 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും പൊളിച്ചുകളയാൻ ഉള്ള നയം ഈ വർഷത്തിൽ തന്നെ ഗതാഗത മന്ത്രാലയം ആരംഭിക്കാൻ ഇരിക്കുകയാണ്. 2024 ജൂൺ ഒന്നുമുതൽ ഓട്ടോമേറ്റഡ് സംവിധാനങ്ങളിൽ നിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പഴയ വാഹനങ്ങൾക്ക് റോഡിൽ ഓടാൻ അനുവാദമുണ്ടായിരിക്കില്ല. ഇതിനിടയിൽ പഴയ വാഹനങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി “ഹരിത നികുതി” ഏർപ്പെടുത്താനുള്ള തീരുമാനവും കേന്ദ്രസർക്കാർ നടപ്പാക്കും. ഇതിന്റെ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്.