പഴയ എൽഇഡി ലൈറ്റ് ഉപയോഗിച്ച് യുഎസ്ബി എമർജൻസി ലൈറ്റുകൾ ഉണ്ടാക്കാം

എൽഇഡി ബൾബുകൾ ആണ് നമ്മുടെ വീടുകളിലും മറ്റും വ്യാപകമായി ഇന്ന് ഉപയോഗിച്ച് പോകുന്നത്. എന്നാൽ ചെറിയ തകരാറുകൊണ്ട് എൽഇഡി ബൾബുകൾ നമ്മൾ മാറ്റി വയ്ക്കാറുണ്ട്. എന്നാൽ ഈ ബൾബുകൾ ഉപയോഗിച്ച് നമുക്ക് ഒരു ടേബിൾ ലാമ്പ്, ടോർച്ച് ലാംപ് ഒക്കെ ഉണ്ടാക്കി എടുക്കാവുന്നതാണ്. യുഎസ്ബി കണക്ടർ വഴി കത്തിക്കാൻ ആകുന്ന ഒരു എൽഇഡി ലാംപ് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്

കേടായ എൽഇഡി ബൽബെടുത്ത് അതിന്റെ മുൻവശം കത്തികൊണ്ട് ഓപ്പൺ ചെയ്ത് ഉൾവശത്ത് കാണുന്ന എൽഇഡി അഴിച്ചെടുക്കുക.എൽഇഡി പാനൽ മൾട്ടി മീറ്റർ ഉപയോഗിച്ച് വർക്കിംഗ്‌ കണ്ടീഷൻ ചെക്ക് ചെയ്ത് ഉറപ്പ് വരുത്തിയശേഷം,ഇതിനെ യുഎസ്ബി ലൈറ്റ് ആക്കേണ്ടത് കൊണ്ടുതന്നെ,ഇടയിലുള്ള ഒന്നിടവിട്ട എൽ ഇ ഡി റിമൂവ് ചെയ്യുക. പിന്നീട് ഇതിൽ കാണുന്ന എല്ലാ പോസിറ്റീവ് കളും എല്ലാം നെഗറ്റീവുകളും വേറെ വേറെ ഒരുമിച്ച് കോപ്പർ ഉപയോഗിച്ച് സോൾഡർ ചെയ്ത് യോജിപ്പിക്കുക.

ഇങ്ങനെ പോസിറ്റീവ്- നെഗറ്റീവ് സോൾഡർ ചെയ്തു യോജിപ്പിച്ചശേഷം ബ്ലാക്കും റെഡും കേബിൾ ഉപയോഗിച്ച് കണക്ട് ചെയ്യുക.ഇനി യു എസ് ബി കേബിൾ ഫോണിലേക്ക് കണക്ട് ചെയ്യുന്ന പിൻഭാഗം കട്ട് ചെയ്തു നാല് കേബിളുകളിൽ രണ്ടെണ്ണം കട്ട ചെയ്ത് മാറ്റിയതിനുശേഷം രണ്ടു കേബിളുകൾ, എൽഇഡി യിലേക്ക് കണക്ട് ചെയ്യണം.

ഇങ്ങനെ കണക്ട് ചെയ്ത ശേഷം ഒരു പവർ ബാങ്കിൽ യുഎസ്ബി കണക്ട് ചെയ്തു ചെക്ക് ചെയ്തു നോക്കുക. എൽഇഡി കത്തുന്നതായി കാണാം. ഇനി ഇതിനൊരു മനോഹരമായ ക്യാബിനറ്റ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

പിവിസി പൈപ്പ് ഉപയോഗിച്ചാണ് ക്യാബിനറ്റ് ഉണ്ടാക്കിയെടുക്കുന്നത്. വിശദമായി എൽഇഡി കണക്ട് ചെയ്യുന്നതും, യു എസ് ബി എൽഇഡി ലൈറ്റുകൾ ഉണ്ടാക്കുന്നതും, അതിന് ഒരു ബ്രാൻഡഡ് ലൈറ്റ് മാതൃകയിൽ ഒരു ക്യാബിനറ്റ് നിർമ്മിച്ച മനോഹരമാക്കുന്നതും താഴെ കാണുന്ന ലിങ്കിൽ വിശദമായി കാണിച്ചിരിക്കുന്നു. വീഡിയോ കാണുക

Similar Posts