പഴയ ചവിട്ടി പുത്തൻ പോലെ ആക്കാം, ഇതുപോലെ ചെയ്താൽ എന്തെളുപ്പം

സാധാരണമായി നമ്മൾ ചവിട്ടികൾ അഥവ ഫ്ലോർമാറ്റുകൾ അലക്ക് കല്ലുകളിലോ വാഷിംഗ് മെഷീനിലോ ഉപയോഗിച്ചു ആണ് വൃത്തിയാക്കുന്നത്. എന്നാൽ നമ്മൾ നോക്കാൻ പോകുന്നത് വ്യത്യസ്തമായ രീതിയിൽ എങ്ങിനെ ചവിട്ടികൾ വൃത്തിയാക്കാം എന്നാണ്

ആദ്യമായി ഒരു ബക്കറ്റിൽ കുറച്ചു തിളച്ച വെള്ളം എടുക്കുക.അതിനുശേഷം കഴുകാൻ മാറ്റിവച്ചിരിക്കുന്ന ചവിട്ടികൾ തിളച്ച വെള്ളത്തിൽ മുക്കിവെക്കുക. ചൂടുവെള്ളത്തിൽ ചവിട്ടികൾ മുക്കി വെക്കുമ്പോൾ അതിനുള്ള കീടാണുക്കൾ നശിക്കും. അതുപോലെതന്നെ അതിലെ അഴുക്കുകൾ പൂർണ്ണമായും ഇളകിപ്പോകും. ചൂടുവെള്ളം ആയതുകൊണ്ട് തന്നെ ഒരു വടിയോ കമ്പ് ഉപയോഗിച്ച് നന്നായി ഇളക്കി കൊടുക്കുക. അത് അതിലെ ചെളികൾ ഇളകാൻ സഹായിക്കുന്നു.

ചൂടാറിയശേഷം മറ്റൊരു ബക്കറ്റിലേക്ക് ചവിട്ടികൾ മാറ്റുക. അഴുക്കുവെള്ളം മാറ്റിയതിനുശേഷം വീണ്ടും അതിലേക്ക് ചൂടുവെള്ളം ഒഴിക്കുക. അതിലേക്ക് അരക്കപ്പ് വാഷിംഗ് പൗഡർ, കണ്ടീഷണർ, അലക്കുകാരമോ,ഷാംപൂവോ അങ്ങനെ ഏതെങ്കിലും ഒരു കോമ്പിനേഷൻ ചേർത്തു കൊടുക്കുക. ബേക്കിങ് സോഡ ഉപയോഗിക്കുമ്പോൾ അതിനകത്ത് അവശേഷിക്കുന്ന എന്തെങ്കിലും കൃമി കീടങ്ങൾ ഉണ്ടെങ്കിൽ അവ നശിക്കും. ഇതിലേക്ക് നമ്മൾ മാറ്റി വെച്ച ചവിട്ടി ഇടുന്നു. അവശേഷിച്ച കറയും ഇളകിപ്പോകുന്നു.

Similar Posts