പഴയ പിവിസി പൈപ്പുകൾ ഉണ്ടോ? ചെടി നടാൻ ഒരു അടിപൊളി ഐഡിയ

വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടായാൽ സൂപ്പർ ആയിരിക്കും അല്ലെ. ചെടികൾ വാങ്ങിച്ച് നട്ടാൽ മാത്രം പോരാ അതിനെ നല്ല ആകർഷകമായ ഇടങ്ങളിൽ ഫിക്സ് ചെയ്യുക കൂടി വേണം എങ്കിലേ മനോഹരമാകുകയുള്ളു. ഇത്തരത്തിൽ ചെടികൾ നടാൻ പറ്റുന്ന ഫ്ലവർ പോട്ട് സ്റ്റാന്ഡുകൾ എങ്ങനെ എളുപ്പം വീട്ടിൽ ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം.

സ്ഥലപരിമിതി ഉള്ളവർക്ക് ഇത്തരം സ്റ്റാന്റുകൾ ഏറെ ഉപകാരപ്രദമാകും.ആദ്യം ഇതിന്റെ അടിത്തറ പഴയ സിലിംഗ് ഫാൻ ബോക്സിൽ സിമെന്റ് ഉപയോഗിച്ച് വാർത്തെടുക്കുകയാണ് ചെയ്യുന്നത്.വാർക്കുമ്പോൾ സ്റ്റാൻഡ് ഇറക്കി വെക്കാൻ ഇതിന്റെ നടുക്ക് പിവിസി പൈപ്പ് വെച്ച്,കമ്പിയും മണലും സിമെന്റും ഉപയോഗിച്ച് നിർമ്മിച്ചെടുക്കാവുന്നതാണ്.ഒരു ദിവസം കഴിഞ്ഞാൽ ഇതിന്റെ ബോക്സ് മാറ്റുക

10 T പൈപ്പുകൾ- രണ്ട് ഇൻഞ്ച് 10 L പൈപ്പ്, 6 .5 cm നീളമുള്ള 20 പിവിസി പൈപ്പ് കഷണം, 40cm നീളമുള്ള പിവിസി പൈപ്പ് (എല്ലാം 2 inches)

ആദ്യം T പൈപ്പിൽ ഉൾ വശത്ത് പശ തേച്ച് 6.5cm നീളമുള്ള പൈപ്പ് ഫിക്സ് ചെയ്യുക.രണ്ട് വശവും ഇതോപോലെ ചെയ്യുക.ഇങ്ങനെ ബാക്കി വരുന്ന ഓരോ ടി പൈപ്പും ഒട്ടിച്ച് ചേർത്ത് ഫിക്സ് ചെയ്യുക.10 ടിയും ചേർത്ത് ഫിക്സ് ചെയ്തതിനു ശേഷം, L പൈപ്പിൽ 6.5cm നീളമുള്ള പൈപ്പ് ഫിക്സ് ചെയ്യുക, ഇങ്ങനെ ബാക്കി വരുന്ന L പൈപ്പുകളുടെയും ഒരു വശത്ത് പിവിസി ഒട്ടിച്ച് ചേർക്കുക.ഒട്ടിച്ച ഭാഗം L നുള്ളിൽ കയറ്റി ഒട്ടിക്കാവുന്ന രീതിയിൽ ഫിക്സ് ചെയ്യുക.

കട്ട് ചെയ്ത 40cm പൈപ്പ് നമ്മൾ ഫിക്സ് ചെയ്ത് വച്ചിരിക്കുന്ന ജോയിന്റുകളുടെ താഴെ ഒട്ടിച്ച് കോടുക്കുക.ഇത് നേരത്തെ തയ്യാറാക്കിയ കോൺക്രീറ്റ് പ്ലാറ്റഫോംമിലേക്ക് ഉറപ്പിച്ച് നിർത്താവുന്നതാണ്. വേണമെങ്കിൽ പെയിന്റ് അടിച്ച് നിങ്ങൾക്ക് ഇഷ്ട്ടമുള്ള നിറം കൊടുക്കാവുന്നതാണ്. ശേഷം മണ്ണ് നിറച്ച് 11ചെടികൾ നമുക്ക് ഇതിൽ നടാവുന്നതാണ്. വിശദമായി അറിയാൻ വീഡിയോ കാണുക

Similar Posts