പാചകവാതകം ഉപയോഗിക്കുന്നവരാണോ?? ഇനി മുതൽ പാചകവാതകങ്ങൾക്ക് ക്വാട്ട ഏർപ്പെടുത്തും..!!

നമ്മുടെ രാജ്യത്ത് പാചകവാതക സിലിണ്ടറുകൾ വാണിജ്യാവശ്യങ്ങൾക്കും ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന നിരവധി പേരാണ് ഉള്ളത്. നമ്മുടെ രാജ്യത്തെ പാചകവാതക സിലിണ്ടറുകൾ ഉപയോഗിക്കുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും വരുന്നത്. അതായത് നമ്മുടെ രാജ്യത്ത് ഒരു വീട്ടിലേക്ക് ആവശ്യമായ പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനനുസരിച്ച് ലഭിച്ചിരുന്നു.

എന്നാൽ ഇക്കാര്യം മുതലെടുത്തുകൊണ്ട് കൂടുതൽ സിലിണ്ടറുകൾ ബുക്ക് ചെയ്തത് വാണിജ്യ ആവശ്യങ്ങൾക്ക് ആളുകൾ ഉപയോഗിക്കുന്നത് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വാണിജ്യാവശ്യങ്ങൾക്ക് ഗാർഹികാവശ്യത്തിനയുള്ള സിലിണ്ടറിനേക്കാൾ വില കൂടുതലായതിനാൽ ആളുകൾ ഈ രീതിയിൽ സിലിണ്ടറുകൾ കൂടുതൽ വാങ്ങുകയും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇത് തടയുന്നതിന് ഇപ്പോൾ ഒരു പാചകവാതക കണക്ഷൻ എടുക്കുന്ന കുടുംബത്തിന് ലഭിക്കുന്ന സിലിണ്ടറുകളിൽ ക്വാട്ട സമ്പ്രദായം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഒരു വർഷത്തിൽ ഇനി ഉപഭോക്താക്കൾക്ക് പരമാവധി 15 സിലിണ്ടർ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. അതുപോലെ ഒരു മാസം പരമാവധി രണ്ട് സിലിണ്ടർ മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളൂ. ഇത് ഉജ്ജ്വല പദ്ധതിയിൽ ഉൾപ്പെട്ട ആളുകൾക്കും ബാധകമാണ്. ഒരു വർഷം 15 സിലിണ്ടറിൽ കൂടുതൽ ആവശ്യം വരുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക അപേക്ഷ നൽകിയാൽ മാത്രമേ സിലിണ്ടറുകൾ ലഭിക്കുകയുള്ളൂ. വീട്ടിൽ കൂടുതൽ അംഗങ്ങളുള്ള ആളുകൾക്കും വിറകടുപ്പ് സൗകര്യമില്ലാത്ത നഗരപ്രദേശങ്ങളിൽ കഴിയുന്ന ആളുകൾക്കും ഈ നിയമം വൻ തിരിച്ചടിയായിരിക്കും. പാചകവാതക സിലിണ്ടർ ഉപഭോക്താക്കൾ എല്ലാവരും ഇനി വളരെ ശ്രദ്ധിച്ച് മാത്രം പാചകവാതകം ഉപയോഗിക്കുക.

Similar Posts