പാചകവാതക വില കുറച്ചു..!! ഉപഭോക്താക്കൾ ശ്രദ്ധിക്കുക..!! പ്രത്യേക അറിയിപ്പ്..!!

നമ്മുടെ രാജ്യത്ത് കൂടുതലും ആളുകൾ പാചകത്തിന് ഉപയോഗിക്കുന്ന മാർഗമാണ് പാചകവാതകം. പാചകം ചെയ്യുമ്പോൾ ലഭിക്കുന്ന സൗകര്യവും ലഭ്യതയും ആണ് പാചകവാതകത്തിലേക്ക് കൂടുതലാളുകളും മാറാൻ കാരണം. എന്നാൽ പാചകവാതകം ഉൾപ്പെടെയുള്ള ഇന്ധനങ്ങൾക്ക് നമ്മുടെ രാജ്യത്ത് വില വർധിപ്പിച്ചിരുന്നു. ഇതേതുടർന്ന് വാണിജ്യ ആവശ്യത്തിനും ഗാർഹികാവശ്യത്തിനുമുള്ള പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി. ഈ വിലക്കയറ്റം പൊതുജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്.

എന്നാൽ ഇപ്പോൾ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയാണ് വന്നിരിക്കുന്നത്. വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില ഇപ്പോൾ കുറിച്ചിരിക്കുകയാണ്. 104 രൂപ 50 പൈസയാണ് കുറച്ചിരിക്കുന്നത്. ഇപ്പോൾ പാചകവാതക സിലിണ്ടറിന് 1896 രൂപയാണ് വില വരുന്നത്. വാണിജ്യ സിലിണ്ടറുകൾക്ക് കുത്തനെ വില കുറച്ചത് ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് പ്രതീക്ഷയാണ് നൽകുന്നത്. എന്നാൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില അതുപോലെ തന്നെ തുടരുകയാണ്.

എങ്കിലും വരുംദിവസങ്ങളിൽ ഇതുമായി സംബന്ധിച്ച അറിയിപ്പ് കേന്ദ്രത്തിൽ നിന്നും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയതിനാൽ എല്ലാ പാചകവാതക ഉപഭോക്താക്കളും ഇക്കാര്യം പ്രത്യേകം അറിഞ്ഞിരിക്കുക.

Similar Posts