പാത്രങ്ങളിലെ പഴകിയ ഏത് കറകളും നിമിഷനേരം കൊണ്ട് വൃത്തിയാക്കാം, തുരുമ്പും കറയും ഇനി ഓർമ്മ മാത്രം

അടുക്കളയിൽ കയറിയവർക്ക് അറിയാം ക്ലീനിങ് എത്രയേറെ ബുദ്ധിമുട്ട് പിടിച്ച കാര്യമാണെന്ന്. ഭക്ഷണം പാകം ചെയ്ത പാത്രങ്ങളും, കഴിച്ചു വെച്ച പാത്രങ്ങളും കഴുകിയെടുക്കുക വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമാണ്. ഭക്ഷണം ഉണ്ടാക്കാൻ എടുത്ത സമയത്തേക്കാൾ അധികം ചിലപ്പോൾ അവർക്ക് അടുക്കളയിൽ പാത്രങ്ങൾ വൃത്തിയാക്കാൻ ചിലവഴിക്കേണ്ടി വരും. തിരക്കുപിടിച്ച മറ്റ് ജോലികൾക്കിടയിൽ കഴുകാനുള്ള പാത്രങ്ങൾ മാറ്റിവെച്ച് കറ പിടിക്കുന്നതും തുരുമ്പു പിടിക്കുന്നതും സ്വാഭാവികം.

ദിവസങ്ങൾ കഴിഞ്ഞ് പാത്രങ്ങൾ വൃത്തിയാക്കാൻ ശ്രമിക്കുമ്പോൾ ഈ കറകൾ ആണെങ്കിൽ ഇളകി പോവാത്ത അവസ്ഥയുമാണ്. ചിലതിൽ ആണെങ്കിൽ തുരുമ്പു തന്നെ പിടിച്ചിട്ടുണ്ട്. ഈയൊരു അവസ്ഥ എങ്ങനെ മറികടക്കാം എന്ന് നോക്കാം. വളരെ എളുപ്പത്തിൽ നമുക്ക് കറകളും തുരുമ്പും പാത്രങ്ങൾ നിന്ന് മാറ്റിയെടുക്കാനാകും.

കഴുകാനുള്ള ബുദ്ധിമുട്ട് ഓർത്തും കഴുകിയാൽ തന്നെ തുരുമ്പും കറയും ഇളകാത്ത കൊണ്ടും നമ്മൾ ചിലപ്പോൾ പുതിയ പാത്രങ്ങൾ വാങ്ങാൻ പോലും ഒരുങ്ങും. പുതിയ പാത്രം വാങ്ങാൻ ഒരുങ്ങും മുമ്പ് ഇതു വായിക്കുക. സാധാരണ നമ്മൾ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്നത് സോപ്പുകളോ,കാരമോ ഒക്കെയാണ്. ഈ കാര്യങ്ങൾ ചെയ്തുകൊണ്ട് കറ ഇളകുന്നില്ലായെങ്കിൽ ഒരു ചെറിയ പൊടിക്കൈ പറഞ്ഞുതരാം.

ആദ്യമായി കറ പിടിച്ച പാത്രം പേപ്പർ കൊണ്ട് തുടച്ച് വൃത്തിയാക്കുക. അതിനുശേഷം അതിൽ സോപ്പോ സോപ്പുപൊടിയോ ചേർത്ത് വീട്ടിൽ സാധാരണയായി ഉണ്ടാവാറുള്ള വിനാഗിരി അല്പം ഒഴിച്ച് ചകിരി കൊണ്ടോ സ്പോഞ്ച് കൊണ്ടോ ഉരക്കുക. ഒന്നുരണ്ട് മിനിറ്റ് ഇങ്ങനെ ഉരച്ച ശേഷം അല്പനേരം കഴിഞ്ഞ് കഴുകിയാൽ പാത്രങ്ങളിലെ എത്ര പഴക്കം ചെന്ന കറകളും തുരുമ്പും നിമിഷനേരം കൊണ്ട് പോയി മറയുന്നത് കാണാം. ഉപയോഗ ശേഷം പാത്രങ്ങളിൽ കുക്കിംഗ് ഓയിൽ കൊണ്ട് പോളിഷ് ചെയ്തു വെക്കുന്നത് കുറെ നാളുകൾക്കു ശേഷം പാത്രം എടുക്കുമ്പോൾ അതിൽ ഇത്തരം കറകൾ ഇല്ലാതിരിക്കാൻ സഹായിക്കും

Similar Posts