പാത്രങ്ങൾ പുതിയത് പോലെയിരിക്കാൻ നല്ല പതയുള്ള ലിക്വിഡ് വീട്ടിൽ തന്നെ തയ്യാറാക്കാം

വലിപ്പത്തിൽ ചെറുതെങ്കിലും നിത്യ ജീവിതത്തിൽ ഒട്ടേറെ ഗുണങ്ങൾ ഉള്ളതാണ് ചെറുനാരങ്ങ. വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ചെറുനാരങ്ങാ സാധാരണയായി നമ്മൾ പാനീയമുണ്ടക്കാനാണ് കൂടുതലായി ഉപയോഗിക്കാറ്. രാവിലെ എഴുന്നേറ്റ് ചെറുനാരങ്ങാ നീര് അൽപ്പം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ശരീരത്തിന് എല്ലാവിധത്തിലും നല്ലതാണ്. എന്നാൽ ചെറുനാരങ്ങയുടെ ഉപയോഗം ഇതുകൊണ്ടൊന്നും തീരുന്നില്ല.

ഇന്ന് നമ്മൾ ചെറുനാരങ്ങാ ഉപയോഗിച്ച് പാത്രം കഴുകുന്ന ലിക്വിഡ് എങ്ങനെ ഉണ്ടാക്കാം എന്നാണ് നോക്കുന്നത്.ആവശ്യമായ വസ്തുക്കൾ ചെറുനാരങ്ങ ഒരു കിലോ, ബേക്കിങ് സോഡാ 3 തവ, 3തവി ഉപ്പ്, സ്ലറി അര ലിറ്റർ എന്നിവയാണ് ആവശ്യം.

ഒരുകിലോ നാരങ്ങ വട്ടത്തിൽ ഒരു രൂപ നാണയ വലിപ്പത്തിൽ അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത നാരങ്ങ ഒരു കുക്കറിൽ വെച്ച് അതിന്റെ അത്രയും വെള്ളം ഒഴിക്കുക.വെള്ളം ഒഴിച്ച് 4വിസിൽ വരത്തക്ക രീതിയിൽ കൂക്കറിൽ വേവിച്ചെടുക്കുക. വെന്തുകഴിഞ്ഞാൽ വെള്ളം മാറ്റി നാരങ്ങ മാത്രം മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കുക. പേസ്റ്റ് രൂപത്തിലുള്ള ലായനി കുറച്ച് വെള്ളം ചേർത്ത് ചൂടാക്കി എടുക്കുക. ചൂടാറിയ ലായിനി പരന്ന പത്രത്തിലേക്ക് മാറ്റിക്കൊടുക്കുക. ഇതിലേക്ക് 3 തവി ഉപ്പ് ചേർത്ത് കൊടുക്കുക.ഇതിന്റെ കൂടെ 2 തവി ബേക്കിങ് സോഡാ ചേർത്ത് ഇളക്കി കൊടുക്കുക. സോഡാ ചേർക്കുമ്പോൾ തന്നെ പതഞ്ഞുപൊങ്ങി വരുന്നത് കാണാം. ഈ ലായനിക്ക് നല്ല പത കിട്ടാൻ വേണ്ടി ഒരൽപ്പം സ്ലറി ചേർത്ത് കൊടുക്കുക.

സ്ലറി ചേർത്താൽ ലായനി വീണ്ടും തിക്ക് ആവുന്നത് കാണാം. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നമുക്ക് ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. ഇങ്ങനെ മാറ്റിയെടുത്ത ലായനി കുപ്പിയിലേക്ക് മാറ്റിയെടുക്കാം. ഇനി നമുക്ക് എണ്ണമെഴുക്ക് പറ്റിയ ഒരു പാത്രം കഴുകി നോക്കാം. മാർക്കറ്റിൽ ലഭിക്കുന്ന ഏതൊരു ലിക്വിഡിനെക്കാളും പത നമുക്ക് കിട്ടുന്നുണ്ട്. എല്ലാവരും ഇത് ഉണ്ടാക്കി നോക്കുക. വീഡിയോ താഴെ കൊടുക്കുന്നു.

https://www.youtube.com/watch?v=v9yRIltTxJg

Similar Posts