പാറ്റകളെ ഓടിക്കാൻ ഇതാ ഫലപ്രദമായ മാർഗം..!! എല്ലാവരും പരീക്ഷിച്ചു നോക്കൂ..!!
നമ്മുടെ വീടുകളിൽ പാറ്റകളുടെ ശല്യം മിക്കവാറും ഉണ്ടായിരിക്കും. ഭക്ഷണവസ്തുക്കളും വസ്ത്രങ്ങളും പാത്രങ്ങളും എല്ലാം ഇവ കയറിയിറങ്ങി വൃത്തികേടാക്കും. കൂടാതെ വീടിന്റെ ഓരോ മുക്കിലും മൂലയിലും ഇവ മുട്ടയിട്ട് പെരുകുകയും ചെയ്യും. ശ്രദ്ധിച്ചില്ലെങ്കിൽ ഇവ നമ്മുടെ വീട് ഇവരുടെ ആവാസകേന്ദ്രം ആകും. ഈ ഒരു പ്രശ്നത്തിന് നമുക്ക് വീട്ടിൽ തന്നെ പരിഹാരം ഉണ്ടാക്കാം. മാർക്കറ്റിൽ നിന്നും പലതരത്തിലുള്ള കീടനാശിനികൾ ഇത്തരത്തിൽ പാറ്റകളെ ഓടിക്കുന്നതിന് ലഭിക്കുന്നുണ്ട്.
എന്നാൽ ഇത്തരത്തിലുള്ള മാരകമായ രാസവസ്തുക്കൾ വീട്ടിൽ വാങ്ങി വയ്ക്കുന്നത് വളരെയധികം അപകടകരമാണ്. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളാണെങ്കിൽ ഇവർ ഈ രാസവസ്തുക്കൾ എടുത്തു പ്രയോഗിക്കാൻ സാധ്യതയുണ്ട്. ഇത് വളരെ വലിയ അപകടങ്ങൾ വിളിച്ചു വരുത്തും. ആയതിനാൽ വളരെ പ്രകൃതിദത്തമായ രീതിയിൽ പാറ്റകളെ ഓടിക്കുന്നതിനുള്ള ഒരു കൂട്ട് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി നമുക്ക് ആവശ്യം ഉള്ളത് മുട്ട പുഴുങ്ങിയതിന് ശേഷം ലഭിക്കുന്ന മഞ്ഞക്കരു ആണ്. മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നവർ ആണെങ്കിൽ ഇനി മഞ്ഞക്കരു കളയേണ്ട ആവശ്യമില്ല.
ഒരു പാത്രത്തിലേക്ക് ഈ മഞ്ഞക്കരു ഇടുക. അതിനുശേഷം ഇത് നന്നായി പൊടിക്കുക. ഇനി ഇതിലേക്ക് വേണ്ടത് ക്യാരം ബോർഡിൽ എല്ലാം ഉപയോഗിക്കുന്ന ബോറിക് പൗഡർ ആണ്. മുട്ടയുടെ മഞ്ഞക്കരുവിന്റെ അതേ അളവിൽ തന്നെയാണ് ബോറിക് പൗഡറും ഇടേണ്ടത്. അതിനുശേഷം ഇതു നന്നായി മിക്സ് ചെയ്തു പാറ്റയുടെ ശല്യം കൂടുതലായി കാണപ്പെടുന്ന സ്ഥലത്ത് ഇട്ടു കൊടുക്കുക. ചുവരുകളുടെ വശങ്ങളിൽ ആണ് പ്രധാനമായും ഇട്ടു കൊടുക്കേണ്ടത്. ഇനി നിങ്ങൾക്ക് പാറ്റയുടെ ശല്യം ഉണ്ടാകില്ല.