പാവപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും ധനസഹായ പദ്ധതികൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്
വനിതാ ശിശു ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ ഇലേക്ക് അപേക്ഷകൾ ക്ഷണിച്ചു വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പടവുകൾ പദ്ധതി ഇതിലൂടെ സർക്കാർ ധനസഹായം നൽകുന്നു മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടി സർവകലാശാലയുടെ അംഗീകാരമുള്ള പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷികവരുമാനം മൂന്നു ലക്ഷത്തിൽ കൂടരുത്. മംഗല്യ പദ്ധതി സാധുക്കളായ വിധവകളുടെ നിയമപരമായി വിവാഹമോചനം നേടിയ വർ എന്നിവർക്ക് വിവാഹ പുനർവിവാഹത്തിന് 2500 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്. പുനർവിവാഹം നടന്ന ആറുമാസത്തിനകം ആണ് അപേക്ഷ നൽകേണ്ടത്. 18 18 നും 50 നും ഇടയിലുള്ള പുനർ വിവാഹിതരായവർക്ക് ആണ് ഇതിന് അപേക്ഷിക്കാൻ കഴിയുക..
അശരണരായ വിധവകൾക് അഭയവും സംരക്ഷണം നൽകുന്ന പദ്ധതിയാണ് അഭയകിരണം പദ്ധതി. ജീവിക്കാനുള്ള ചുറ്റുപാട് ഇല്ലാത്ത സാധുക്കളായ വിധവകൾക്ക് അഭയം നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണ് അഭയകിരണം എന്നുപറയുന്ന പദ്ധതി. വിധവകൾ 50 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ആയിരിക്കണം പെൻഷൻ പറ്റുന്ന വർക്കും വാർഷിക വരുമാനം ഒരു ലക്ഷം മുകളിലുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. വനിതാ ശിശു വികസന വകുപ്പ് വനിതകൾ ഗൃഹനാഥൻ ആയിട്ടുള്ള അവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നു. BPL വിഭാഗക്കാരായ വിവാഹമോചിതരായ വനിതകൾ അല്ലെങ്കിൽ ഭർത്താവ് ഉപേക്ഷിച്ച് വനിതകൾ അല്ലെങ്കിൽ ഭർത്താവിന് ജോലി ചെയ്യുവാനും കുടുംബം പുലർത്താനും പറ്റാത്ത കുടുംബങ്ങളിലെ ഒരു കുടുംബത്തിൽ നിന്ന് രണ്ടു കുട്ടികൾക്കാണ് സഹായം ലഭിക്കുക കേന്ദ്ര സർക്കാർ നിന്ന് മറ്റു സ്കോളർഷിപ്പുകൾ ലഭിക്കാത്ത കുട്ടികൾക്ക് ആണ് ഇത്തരത്തിലുള്ള ധന സഹായങ്ങൾ ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടിലേക്ക് ആണ് തുക എത്തിച്ചേരുക ഗുണഭോക്താവിന്റെ ആധാർ ബാങ്ക് അക്കൗണ്ടുകൾ മറ്റു തിരിച്ചറിയൽ കാർഡുകൾ എന്നിവ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്.