പാൻ കാർഡുകൾ കൈവശമുണ്ടോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്..!!

നമ്മുടെ രാജ്യത്ത് ഒരു വ്യക്തിയെ സംബന്ധിച്ച പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാൻകാർഡ്. നിശ്ചിത തുകയ്ക്കു മുകളിൽ ഉള്ള പണമിടപാടുകൾ നടത്തുന്നതിന് പാൻകാർഡ് ഇപ്പോൾ നിർബന്ധ രേഖയായി കരുതപ്പെടുന്നുണ്ട്. പാൻ കാർഡുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട അറിയിപ്പ് ആണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നും വന്നിരിക്കുന്നത്.

ആദായനികുതി വകുപ്പിന്റെ കീഴിൽ എല്ലാ പണമിടപാടുകളും ഏകീകരിക്കുന്നതിന് വേണ്ടി കൂടിയാണ് പാൻ കാർഡ് നൽകിയിരിക്കുന്നത്. എന്നാൽ ചില ആളുകൾ പാൻ കാർഡുകൾ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതായത് ചില ആളുകൾക്ക് ഒന്നിലധികം പാൻ കാർഡുകൾ ആണ് ഉള്ളത്. ഇത് വഴി അനധികൃതമായി കൈവശം വച്ചിരിക്കുന്ന പാൻ കാർഡ് വിവരങ്ങൾ നൽകിക്കൊണ്ട് പണമിടപാടുകൾ നടത്താൻ സാധിക്കും.

ഇത് ആദായനികുതി വകുപ്പിന്റെ രേഖകളിൽ കൂടുകയുമില്ല. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുവേണ്ടി ഒന്നിൽകൂടുതൽ പാൻ കാർഡുകൾ കൈവശം വച്ചിരിക്കുന്ന ആളുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണ് ആദായ നികുതി വകുപ്പ്. ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ബോധപൂർവ്വം കൈവശം വെച്ചാലും പാൻകാർഡ് ലഭിക്കുന്ന സമയത്ത് അറിയാതെ ഒന്നിൽക്കൂടുതൽ കാർഡുകൾ വന്നാലും അത് ഇൻകം ടാക്സ് ഓഫീസിൽ തിരികെ നൽകേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ആ വ്യക്തി പതിനായിരം രൂപവരെ പിഴ അടയ്ക്കേണ്ടി വരും. ഇതിനുവേണ്ടി ഇൻകം ടാക്സ് ഓഫീസിലെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് നിശ്ചിത ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച ശേഷം എൻ എസ് ഡി എൽ ഓഫീസിലെത്തി സമർപ്പിക്കേണ്ടതാണ്. ഫോമിനോടൊപ്പം അനധികൃതമായി കൈവശം വച്ചിരുന്ന പാൻകാർഡും നൽകേണ്ടതാണ്. ഇങ്ങനെ ചെയ്താൽ പിഴയിൽ നിന്ന് രക്ഷനേടാൻ സാധിക്കും.