പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി അറിയിപ്പ് വന്നു, ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉള്ളവർക്ക് 10000 രൂപ പിഴ
പാൻ കാർഡ് ഉള്ളവരെല്ലാം ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം അടുത്തു. 2022 മാർച്ച് 31 നകം ഇവ തമ്മിൽ ബന്ധിപ്പിക്കണം എന്നു കേന്ദ്ര സർക്കാർ മുന്നറിയിപ്പ് തന്നിട്ടുണ്ട്. മുൻപ് പല തവണ ഇതിന്റെ അവസാന ഡേറ്റ് സർക്കാർ നീട്ടിയിരുന്നു. പക്ഷെ ഇപ്രാവശ്യം ലാസ്റ്റ് ഡേറ്റ് മാറ്റിയില്ലെങ്കിൽ പാൻ കാർഡ് അസാധുവായിരിക്കും. മാത്രമല്ല, പിന്നീട് ലിങ്ക് ചെയ്യേണ്ടി വരുമ്പോൾ 1000 രൂപ കൂടി ചേർക്കേണ്ടി വരും.
മ്യുചൽ ഫണ്ടുകൾ, സ്റ്റോക്കുകൾ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിൽ പാൻ കാർഡ് ഫർണിഷ് ചെയ്യേണ്ടത് നിർബന്ധം ആണ്. അസാധു ആയ പാൻ കാർഡ് സമർപ്പിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് 1961ലെ ആദായ നികുതി നിയമം സെക്ഷൻ 272 എൻ പ്രകാരം പതിനായിരം രൂപ പിഴ ഈടാക്കുന്നതാണ്.
2022 മാർച്ച് 31 നു മുൻപ് ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാത്ത വ്യക്തികൾക്ക് ഉയർന്ന ടി ഡി എസ് നൽകേണ്ടി വരും. കൂടാതെ ആദായ നികുതി നിയമ പ്രകാരം 10000 രൂപയും നൽകേണ്ടി വരും. ഇതെല്ലാം കൊണ്ട് തന്നെ അധികം പണചെലവ് ഉണ്ടാകാതിരിക്കാനും ധൈര്യമായി കാര്യങ്ങൾ ചെയ്യാനും ഉടൻ തന്നെ ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യുക. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനാണ് ഇതിന്റെ ചുമതല.
ഒരാളുടെ കൈവശം ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടെങ്കിലും പിഴ അടക്കേണ്ടി വരും. 10000 രൂപയാണ് ഇതിന് പിഴ അടക്കേണ്ടത്. അതുകൊണ്ട് ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉള്ളവർ ഒന്നൊഴിച്ചു ബാക്കി ക്യാൻസൽ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുക. ഇതിനു വേണ്ടി ആദായ നികുതി വകുപ്പിനെ ബന്ധപ്പെട്ടാൽ മതിയാകും.