പിഎം കിസാൻ വിതരണം മെസ്സേജുകൾ വന്നു തുടങ്ങി, ജനുവരി ഒന്നു മുതൽ വിതരണം അതിനു മുൻപ് എല്ലാവരും ഇങ്ങനെ ചെയ്യുക
പിഎം കിസാന്റെ പത്താം ഗഡുവിന്റെ വിതരണ തിയതിയും സമയവുമെല്ലാം ഇപ്പോൾ അറിവായി കഴിഞ്ഞു. ഈ അവസരത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ആണ് താഴെ പറയുന്നത്. പി എം കിസാന്റെ പത്താം ഗഡുവായ 2000 രൂപയുടെ വിതരണത്തെ കുറിച്ചുള്ള മെസ്സേജുകൾ ഇപ്പോൾ പദ്ധതിയിൽ അംഗങ്ങൾ ആയവരുടെ മൊബൈൽ ഫോണുകളിൽ എത്തിച്ചേർന്നു തുടങ്ങിയിട്ടുണ്ട്.
കർഷകർക്ക് ഒരു പുതുവത്സര സമ്മാനം എന്ന നിലയിൽ ജനുവരി ഒന്നാം തിയതി മുതൽ ആണ്പി പത്താം ഗഡുവിന്റെ വിതരണം ഉണ്ടാവുക. പ്രധാന മന്ത്രി ജനുവരി 1 ന് ഉച്ചക്ക് 12 മണിക്ക് ഇതിന്റെ വിതരണം നടത്തുമെന്നും അതിന്റെ തത്സമയ ദൃശ്യങ്ങൾ pmindiawebcast.nic.in ലും കൂടാതെ ദൂർദർശണിലും കാണുവാൻ കഴിയുമെന്നുള്ള മെസ്സേജ് ആണ് ഫോണുകളിൽ വരുന്നത്. ഫോണിൽ മെസ്സേജുകൾ വരാത്തവർക്കും തുക വിതരണം ഉണ്ടാകുന്നതാണ്. ജനുവരി ഒന്നാം തിയതി 12 മണിക്ക് ശേഷം പി എം കിസാൻ അംഗങ്ങളുടെ അക്കൗണ്ടിലേക്ക് ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം വഴി അന്നു തന്നെ തുക ക്രെഡിറ്റ് ആകുന്നതാണ്.
ഇതുവരെ 9 ഗഡുക്കളായി ആകെ 18000 രൂപ ആദ്യം മുതൽ അംഗങ്ങൾ ആയ കർഷകർക്ക് എത്തിക്കഴിഞ്ഞു. 2018 ൽ ആണ് ഈ പദ്ധതി ആരംഭിച്ചത്. വർഷത്തിലെ ആദ്യ ഗഡു ഏപ്രിൽ ജൂലൈ യിലും രണ്ടാം ഗഡു ഓഗസ്റ്റ് നവംബർ മാസങ്ങളിലും മൂന്നാമത്തെ ഗഡു ഡിസംബർ മാർച്ചിലും നൽകാറാണ് പതിവ്. ഇതിൽ ഡിസംബർ മാർച്ച് ഗഡുവാണ് ജനുവരി ഒന്നിന് നിങ്ങളുടെ അക്കൗണ്ടിൽ എത്തുന്നത്. pmkisan.gov.in എന്ന വെബ് പോർട്ടലിൽ ഫാർമേഴ്‌സ് കോർണേറിൽ ബെനിഫിസിയറി സ്റ്റാറ്റസ് പരിശോധിച്ചാൽ ഇതുവരെ ലഭ്യമായ ഗഡുക്കളുടെ വിവരം അറിയുവാൻ സാധിക്കും.
പത്താം ഗഡുവിന് ശേഷം ഉള്ള തുടർ ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കൾ ഇ കെ വൈ സി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. പെൻഷൻ മസ്റ്ററിങ് പോലുള്ള ഈ പ്രക്രിയ 2025 മാർച്ച് 31 തിയതിക്ക് അകം പൂർത്തിയാക്കി ഇരിക്കണം. ഇല്ലെങ്കിൽ അടുത്ത ഗഡു അതായത് 2022 ഏപ്രിൽ ജൂലൈയിലെ ഗഡു നിങ്ങളുടെ അക്കൗണ്ടിൽ എത്തില്ല. പിഎം കിസാൻ പോർട്ടലിൽ പ്രവേശിച്ചു ഫാർമേഴ്‌സ് കോർനെറിലെ ഇ കെ വൈ സി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തു ആധാർ അധിഷ്ഠിത ഓതേണ്ടിഫിക്കേഷൻ വഴിയും സി എസ് സി അതായത് കോമൺ സർവീസ് സെന്ററിൽ ബയോ മെട്രിക് ഓതേണ്ടിഫിക്കേഷൻ വഴിയും ഇ കെ വൈ സി പ്രക്രിയ നിങ്ങൾക്ക് പൂർത്തിയാക്കാം.
ഗുണഭോക്താക്കൾക്ക് വീട്ടിലിരുന്നു മൊബൈൽ ഫോൺ വഴിയും ഇത് നിർവഹിക്കാവുന്നതാണ്. പോർട്ടലിലെ ഫാർമേഴ്‌സ് കോർനെറിലെ ഇ കെ വൈ സിയിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ പേജിലേക്ക് പോകും. അവിടെ ആധാർ നമ്പർ ചേർത്ത് സേർച്ച് ഓപ്ഷൻ നൽകുക. തുടർന്ന് വരുന്ന പേജിൽ കർഷകന്റെ ആധാർ കാർഡുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നൽകി ഗെറ്റ് ഒ ടി പി യിൽ ക്ലിക്ക് ചെയ്യുക. മൊബൈൽ ഫോണിൽ വരുന്ന ഒ ടി പി ചേർത്ത് സബ്‌മിറ്റ് ചെയ്താൽ നടപടി ക്രമം പൂർത്തിയായി. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ കൊടുത്താൽ മാത്രമേ ഇ കെ വൈ സി അപ്ഡേഷൻ വിജയകരമായി പൂർത്തിയാക്കുവാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.