പിടിതരാതെ സ്വർണ്ണ വില കുതിച്ചുയരുന്നു!

രാജ്യത്ത് സ്വർണ്ണവില കത്തിക്കയറുകയാണ്.വിപണിയിലെ ചലനാന്മകതയാണ് സ്വർണ്ണ വില മാറുന്നതിനും കാരണമാകുന്നത്. സ്വർണ്ണ വില ഇന്ത്യയിൽ തീരുമാനിക്കപ്പെടുന്നത് ഔദ്യോഗികമായ എക്സ്ചേഞ്ച് വഴിയൊന്നുമില്ല. സ്വർണ്ണ വില രാജ്യത്ത് നിയന്ത്രിക്കുന്നതിനായി ഒരു ഏകസ്ഥാപനവും ഇവിടെ ഇല്ല.
ഓരോ ദിവസവും സ്വർണ്ണ വില പ്രഖ്യാപിക്കുന്നത് ഇന്ത്യൻ ബുള്ളിയൻ ജ്വല്ലേഴ്‌സ് അസോസിയേഷൻ ആണ്.ഈ വില ഡീലർമാർ സ്വീകരിക്കുകയും ചെയുന്നു.

ഇന്ത്യൻ ബുള്ളിയൻ ജ്വല്ലേഴ്‌സ് അസോസിയേഷൻ ഓരോ ദിവസവും പ്രഖ്യാപിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ പത്തു സ്വർണ്ണ ഡീലർമാരിൽ നിന്നും ലഭിക്കുന്ന വിലയുടെ ശരാശരിയാണ്.സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കിൽ നിന്ന് സ്വർണ്ണം വാങ്ങാൻ അവർ നൽകിവരുന്ന വിലയുടെ മേലുള്ള മാർക്ക് -അപ്പ് പ്രൈസ് ആണ് ചില ഡീലർമാർ നൽകുന്ന വില.

ഇന്ന് സ്വർണ്ണം ഗ്രാമിന് 4,755 രൂപയും പവന് 38040 രൂപയുമാണ് .ഇന്നലെ സ്വർണ്ണത്തിനു 4,725 രൂപയും പവന് 37,800 രൂപയുമായിരുന്നു .ഇന്ന് സ്വർണ്ണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയിരിക്കുന്നത്.ജിഎസ്ടി അല്ലെങ്കിൽ ഇറക്കുമതി കുറയ്ക്കുന്നത്തിനുള്ള നടപടി ,കസ്റ്റംസ് ഡ്യൂട്ടി എന്ന സർക്കാർ നടപടികളെല്ലാം സ്വർണ്ണ വില കൂടാൻ കാരണമാകും.

Similar Posts