പിവിസി പൈപ്പിലും, ഫിറ്റിങ്സിലും ഈയത്തിന്റെ അംശം ഉണ്ടാകാൻ പാടില്ല

പിവിസി പൈപ്പിലും, ഫിറ്റിങ്സിലും ഈയത്തിന്റെ അംശം ഉണ്ടാകാൻ പാടില്ല പുതിയ നിയമ വ്യവസ്ഥ ഉടൻ നിലവിൽ വരും. രാജ്യത്ത് പിവിസി പൈപ്പിലും, ഫിറ്റിംഗ്സിലും ഈയത്തിന്റെ അംശം പൂർണമായി നിരോധിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇതുസംബന്ധിച്ച് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ ആറുമാസത്തിനുള്ളിൽ നിലവിൽവരും. ഈയമോ, ഇത് അടങ്ങുന്ന സംയുക്തങ്ങളോ പി വി സി ഉത്പന്നങ്ങളിൽ ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല.

പിവിസി പൈപ്പ് ഉൽപ്പാദക കമ്പനികൾ ഈ ആറു മാസത്തിനിടയിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ് ) ലൈസൻസ് കൈവശപ്പെടുത്തിയിരിക്കണം. കൂടാതെ ബി ഐ എസ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും വേണം. ഇതിനു വേണ്ടി പ്രത്യേകം മുദ്രയും ഇവയിൽ ഉണ്ടാകും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, മലിനീകരണ നിയന്ത്രണ സാമഗ്രികൾ എന്നിവയാണ് നോഡൽ ഏജൻസികൾ. ഈ ചട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും തർക്കങ്ങളും നോഡൽ ഏജൻസികൾ പരിഗണിക്കും. പരാതി പരിഹാരത്തിന് ഏജൻസിക്ക് പ്രത്യേകസമിതി രൂപപ്പെടുത്തുകയും ചെയ്യാം.

ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതും, ഇറക്കുമതി ചെയ്യുന്നതും ആയ പിവിസി പൈപ്പ് ഫിറ്റിംഗ്സ്കൾക്കും നിബന്ധനകൾ ബാധകമാകും. അതുപോലെതന്നെ കുടിവെള്ളത്തിനും, കൃഷി ആവശ്യങ്ങൾക്കും മലിനജല സംവിധാനങ്ങൾക്കും ഉപയോഗിക്കുന്ന പൈപ്പുകൾക്കും ഈ നിയമം ബാധകമാണ്.

Similar Posts