പുതിയ അധ്യായന വർഷത്തിൽ സിലബസിൽ കുറവുണ്ടാവുകയില്ല, സി ബി എസ് ഇ

അടുത്ത അധ്യയന വർഷത്തിൽ സിബിഎസ്ഇ 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പാഠഭാഗങ്ങൾ പൂർണമായും പഠിക്കേണ്ടിവരും. ഈ വർഷത്തിൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2020- 21 അധ്യയനവർഷത്തിൽ 30% സിലബസ് വെട്ടിക്കുറച്ചിരുന്നു. ഈ നടപടി അടുത്ത അധ്യയന വർഷത്തിൽ ഉണ്ടാകില്ലെന്ന് സിബിഎസ്ഇ അറിയിച്ചു.

കോവിഡ് വ്യാപിച്ചതോടെ സ്കൂളുകൾ തുറക്കാത്ത സാഹചര്യമാണ് ഉണ്ടായത്. അതോടെ തുടക്കം കുറിച്ച ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് പുതുമയുള്ളതായിരുന്നു. ഇതിലൂടെ എല്ലാം പഠിപ്പിക്കാൻ ബുദ്ധിമുട്ട് വന്നതോടെയാണ് സിലിബസ് വെട്ടിക്കുറയ്ക്കാൻ സിബിഎസ്ഇ തീരുമാനിച്ചത്. ബാക്കിയുള്ള 70 ശതമാനം പാഠ ഭാഗങ്ങൾ മാത്രമാണ് പരീക്ഷയ്ക്ക് ഉണ്ടാകുന്നത്.

ഈ രീതിയിലുള്ള പരീക്ഷ മെയ്‌ നാലിന് തുടങ്ങും. 2021 – 22ലെ സിലിബസ് സംബന്ധിച്ച് ഐ സി എസ് ഇ കൗൺസിൽ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.

Similar Posts