പുതിയ എടിഎം കാർഡ് ഇനി ആർക്കും എളുപ്പത്തിൽ ആക്ടീവ് ചെയ്യാം..!! ഇങ്ങനെ ചെയ്താൽ മതി..!!

എടിഎം കാർഡുകൾ എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്. ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പണമിടപാടുകൾ നടത്തുന്നതിന് വേണ്ടി നൽകിയിരിക്കുന്ന ഒരു സേവനമാണ് എടിഎം ഡെബിറ്റ് കാർഡുകൾ. പുതുതായി ബാങ്ക് അക്കൗണ്ട് തുടങ്ങിയ ഒരു വ്യക്തിക്ക് എടിഎം കാർഡിന് അപേക്ഷ നൽകിയാൽ എടിഎം കാർഡ് ബാങ്കിൽ നിന്നും ലഭിക്കുന്നതാണ്. പുതിയ ഡെബിറ്റ് കാർഡ് നമ്മുടെ ഇഷ്ടമുള്ളതുപോലെ നേരിട്ട് പോയി പണമിടപാടുകൾ നടത്താൻ സാധിക്കില്ല. പണമിടപാടുകൾ നടത്തുന്നതിന് ആദ്യം ലഭിച്ച കാർഡ് ആക്ടീവ് ചെയ്യണം.

ഇതിനായി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിനായി പ്രസ്തുത ബാങ്കിന്റെ എടിഎം കൗണ്ടറിൽ ചെല്ലുക. അതിനുശേഷം എടിഎം മെഷീനിൽ നിങ്ങളുടെ പുതിയ ഡെബിറ്റ് കാർഡ് ഇടുക. അപ്പോൾ ഭാഷ സെലക്ട് ചെയ്യാൻ ആവശ്യപ്പെടും. ഉചിതമായ ഭാഷ തിരഞ്ഞെടുത്ത ശേഷം നിരവധി ഓപ്ഷനുകൾ പ്രത്യക്ഷപ്പെടും. ഇതിൽനിന്ന് വലതുഭാഗത്തായി “Pin generation ” എന്നത് സെലക്ട് ചെയ്യുക. ഇപ്പോൾ വരുന്ന വിൻഡോയിൽ നിങ്ങളുടെ അക്കൗണ്ട് നമ്പർ നൽകണം. തുടർന്ന് നിങ്ങളുടെ മൊബൈൽ നമ്പർ നൽകേണ്ടതുണ്ട്. നമ്പർ നൽകി കഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് പുതിയ പിൻ നമ്പർ അയച്ചിട്ടുണ്ട് എന്നുള്ള മെസ്സേജ് സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഇപ്പോൾ നിങ്ങളുടെ ഡെബിറ്റ് കാർഡ് തിരിച്ചെടുക്കുക. രജിസ്റ്റർ ചെയ്ത നമ്പറിൽ പിൻ നമ്പർ വന്നിട്ടുണ്ടാകും. ഒരിക്കൽക്കൂടി ഡെബിറ്റ് കാർഡ് എടിഎം മെഷീനിൽ ഇൻസർട് ചെയ്യുക.

തുടർന്നുവരുന്ന ഓപ്ഷനിൽ ” banking ” എന്നത് സെലക്ട് ചെയ്യുക. തുടർന്ന് ഭാഷ സെലക്ട് ചെയ്യണം. തുടർന്ന് വരുന്ന വിൻഡോയിൽ 10 നും 99 നും ഇടയിൽ വരുന്ന ഏതെങ്കിലും ഒരു സംഖ്യ ടൈപ്പ് ചെയ്ത് കൊടുക്കണം. തുടർന്ന് വരുന്ന വിൻഡോയിൽ ” pin change ” എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ഇവിടെ നിങ്ങൾക്ക് ഓർമ്മ നിൽക്കുന്ന നാലക്ക പിൻ നമ്പർ നൽകാം. ഒരുതവണകൂടി ഇത് നൽകി കഴിഞ്ഞാൽ അൽപനേരം കാത്തിരിക്കുക. പിൻ ചേഞ്ച്‌ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു എന്നുള്ള മെസ്സേജ് സ്ക്രീനിൽ വന്നാൽ നിങ്ങൾക്ക് ഡെബിറ്റ് കാർഡ് പിൻവലിക്കാവുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന രീതി എസ് ബി ഐ ബാങ്കിന്റെ എടിഎം കാർഡ് പിൻ ജനറേഷൻ ആണ്. മറ്റേത് ബാങ്കുകളുടെയും എ ടി എം പിൻ ജനറേഷൻ ഇതിന് സമാനമായിരിക്കും. ആയതിനാൽ ഇത് എല്ലാവർക്കും ഉപകാരപ്പെടും.

Similar Posts