പുതിയ കാർ വാങ്ങിക്കുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

പുതിയ കാർ വാങ്ങിക്കാൻ പോകുമ്പോൾ ഉണ്ടാവുന്ന സംശയങ്ങൾ നിരവധിയാണ്. ഒരുപാട് കമ്പനികൾ, മോഡലുകൾ, മാറിവരുന്ന ടെക്നോളജി അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് നമ്മെ കുഴയ്ക്കുന്നത്. നമ്മുടെ ബഡ്ജറ്റ് അനുസരിച്ച് ഒരു നല്ല വാഹനം വാങ്ങുമ്പോൾ ഒരുപാട് ആലോചിച്ചും എക്സ്പെർട്ട്കളുടെ നിർദ്ദേശപ്രകാരവും ഒക്കെ പോകുന്നതാണ് നല്ലത് . എന്നാൽ നമുക്ക് എങ്ങനെ ഒരു വാഹനം ചൂസ് ചെയ്യാം എന്നതിന് ഈ പറയുന്ന 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

1. ഫ്രീ ഡെലിവറി ഇൻസ്പെക്ഷൻ അഥവാ പി ഡി ഐ ഇതാണ് ആദ്യത്തെ കാര്യം. വണ്ടി വാങ്ങുന്നതിനു മുൻപായി വാഹനം മൊത്തത്തിൽ ചെക്ക് ചെയ്തു കംപ്ലൈന്റ്കൾ ഒന്നും ഇല്ല എന്നുള്ള ഉറപ്പുവരുത്തൽ ആണ് ഇത്. ഡീലർമാർ മിക്കവാറും ഇത് കാര്യമാക്കാറില്ല. എന്നാൽ വാങ്ങുന്നവർ ഇത് ശ്രദ്ധിക്കണം.വണ്ടിയുടെ എൻജിൻ നമ്പറും ചെയ്സ് നമ്പറും നോട്ട് ചെയ്ത് ഈ വണ്ടി തന്നെയാണ് ഡെലിവറി സമയത്ത് നമുക്ക് നൽകുന്നത് എന്ന് ഉറപ്പുവരുത്തണം.

2. ഒന്നിലധികം ഡീലർമാരുടെ അടുത്തുപോയി നമ്മൾ വാങ്ങാനുദ്ദേശിക്കുന്ന വണ്ടിയുടെ വില പറഞ്ഞ് ഡീലർമാരിൽ ഒരു മത്സരം ഉണ്ടാക്കിയെടുക്കുന്ന രീതിയിൽ, വിലപേശുന്ന രീതിയാണ് അടുത്തത്. ചിലപ്പോൾ നമുക്ക് ഡിസ്കൗണ്ട് ലഭിക്കുന്നതിന് വിലപേശൽ സഹായകമാകും.

3. അടുത്ത കാര്യം,റീസെയിൽ വാല്യൂ ആണ്. മൂന്നു മുതൽ അഞ്ചു വരെ വർഷം ആണ് ഈ വണ്ടി ഉപയോഗിക്കാൻ നിങ്ങൾ തയ്യാറാവുന്നതെങ്കിൽ ഇതിന്റെ റീസെയിൽ വാല്യു വണ്ടി എടുക്കുന്നതായിരിക്കും നല്ലത്. അത്തരം വാല്യൂഉള്ള ഒരു വണ്ടി തെരഞ്ഞെടുക്കുകയാണ് വേണ്ടത്.

4. ഫെസ്റ്റിവൽ സീസൺ, വർഷാവസാനം ഇങ്ങനെ കാർ വാങ്ങിക്കാൻ സീസണുകൾ നോക്കി വാങ്ങിക്കുക.

5. വാങ്ങിയതിനു ശേഷമുള്ള സർവീസസ് നല്ല രീതിയിൽ ചെയ്യുന്നുണ്ടോ എന്ന് നോക്കി വാങ്ങിക്കുക. (ആഫ്റ്റർ സെയിൽസ് സർവീസ് നോക്കി വാങ്ങുക )

6. കൂടുതൽ കിലോമീറ്ററുകൾ ഓടേണ്ട ആവശ്യമില്ലാത്ത ഒരാളാണ് നിങ്ങളെങ്കിൽ പെട്രോൾ വണ്ടി ഉപയോഗിക്കുന്നതാവും നല്ലത്. അതല്ല അതിൽ മുകളിലാണ് ഓട്ടം വരുന്നത് എങ്കിൽ ഡീസൽ ആവും നല്ലത്

7. ടെസ്റ്റ് ഡ്രൈവ് ചെയ്യാതെ ഒരിക്കലും ഒരു വണ്ടി വാങ്ങരുത്. ഉപയോഗിച്ചതിനു ശേഷം ഇഷ്ടമായാൽ മാത്രം വണ്ടി തിരഞ്ഞെടുക്കുക.

8. നല്ല ഡീലർമാരെ കണ്ടെത്തുക എന്നത് ഒരു പ്രധാന കാര്യമാണ്. ചിലയിടങ്ങളിൽ പറ്റിക്കപ്പെടാൻ ഉള്ള സാധ്യതയുണ്ട്.

9. ഹാൻഡ്‌ലിങ് ചാർജ് നോട് ‘നോ’ പറയുക. പുതിയ വണ്ടി വാങ്ങുമ്പോൾ ബില്ലിൽ ഹാൻഡിലിംഗ് ചാർജ് എന്ന ഒരു ഇടം കാണാം. ഇത് നിയമവിരുദ്ധമാണ്

10. പൊതുവേ ഇൻഷുറൻസ്, ഡീലർമാർ തന്നെ ചേർത്തു കൊടുക്കാറുണ്ട്. ഇത് നമ്മൾ അന്വേഷിച്ച ശേഷം കൊള്ളാവുന്ന ഇൻഷുറൻസ് കമ്പനിയെ സമീപിക്കുന്നതാവും നല്ലത്.

Similar Posts