പുതിയ രൂപത്തിലും ഭാവത്തിലും നമ്മുടെ സ്വന്തം മാരുതി 800 മടങ്ങിയെത്തുന്നു

സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായിരുന്നു മാരുതി 800. എല്ലാ സാധാരണക്കാരും ആദ്യം സ്വന്തമാക്കുന്നതും ഈ കാർ തന്നെ ആയിരുന്നു. ഇപ്പോൾ മാരുതി 800 അരങ്ങൊഴിഞ്ഞിട്ട് കുറച്ചു വർഷങ്ങളായി. എന്നാൽ ഇപ്പോൾ സന്തോഷവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മാരുതി 800 എന്ന സാധാരണക്കാരന്റെ വാഹനം തിരിച്ചുവരവിന് ഒരുങ്ങി നിൽക്കുന്നു. മാരുതിയുടെ എൻട്രി ലെവൽ വാഹനമായി ഇറങ്ങി കൊണ്ടിരിക്കുന്ന ഈ വാഹനത്തിനെ പിൻവലിച്ച് ആൾട്ടോ എന്ന മോഡലിനെ കൊണ്ടുവരികയായിരുന്നു.

എന്നാൽ ഇപ്പോഴുള്ള ആൾട്ടോയെ അതേപടി നിലനിർത്തി ഈ വാഹനത്തിന് താഴെയായി 800 സിസിയിൽ മാരുതി 800 ന്റെ പുതിയ മോഡലിനെ കൊണ്ടുവരാൻ കമ്പനി റെഡിയായി എന്നാണ് പുതിയ അറിയിപ്പ്. 47 ബിഎച്ച്പി പവറും 69 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന എൻജിനിൽ ആയിരിക്കും പുതിയ മോഡലിനെ കമ്പനി അവതരിപ്പിക്കുക.

പുതിയ ബിഎസ്6 മാനദണ്ഡം പാലിക്കുന്ന 800 സി സി പെട്രോൾ എൻജിനാണ് വാഹനത്തിൽ ഉണ്ടായിരിക്കുക. പഴയ 800 മായി ചെറിയരീതിയിൽ സാമ്യം ഉണ്ടാകുമെങ്കിലും പുതിയ ഡിസൈനും കൂടുതൽ ഫീച്ചറുകളും കമ്പനി ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി എബിഎസ്, ഇ ബി ഡി, എയർബാഗ്, റിവേഴ്സ് പാർക്കിംഗ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലർട്ട് എന്നിവ ഈ വാഹനത്തിൻറെ സ്റ്റാൻഡേർഡ് ഫീച്ചേഴ്സ് ആയി ഉണ്ടാകും.

മാരുതി ആൾട്ടോ യുടെ എതിരാളികളായ Renault Kwid, ഡാറ്റ്സൺ റെഡി ഗോ, ഹുണ്ടായി ഇയോൺ എന്നീ വാഹനങ്ങൾ തന്നെ ആയിരിക്കും ഇതിൻറെയും എതിരാളികൾ. ഓട്ടോമാറ്റിക് ഓപ്ഷൻ ചിലപ്പോൾ ഈ വാഹനത്തിൽ ഉൾപ്പെടുത്തിയേകാം. പക്ഷേ ഔദ്യോഗികമായി ഒരു അറിയിപ്പും കമ്പനി ഇതുവരെ നടത്തിയിട്ടില്ല. 2022 ശേഷമായിരിക്കും ഇതിൻറെ നിർമ്മാണം എന്നാണ് പ്രതീക്ഷ.

Similar Posts