പുതിയ രൂപത്തിലും ഭാവത്തിലും ടാറ്റ ടിയാഗോ എൻ ആർ ജി വിപണിയിലെത്തി

ടാറ്റയുടെ ഏറെ ജനകീയമായ മോഡലായിരുന്നു ടിയാഗോ. 2018 മുതൽ 2020 വരെ മാർക്കറ്റിൽ ഉണ്ടായിരുന്ന ടിയാഗോ ഇപ്പോൾ പുതിയ പതിപ്പിൽ ഇറങ്ങുകയാണ്. ടിയാഗോ യുടെ ക്രോസ്സോവർ ലുക്കിലുള്ള മോഡലാണ് ഇറങ്ങുന്നത്. എൻആർജി ഹാച്ച്ബാക്കായ ഫെയ്സ് ലിഫ്റ്റ് കഴിഞ്ഞവർഷം അവതരിപ്പിച്ചിരുന്നു എന്നാൽ പിന്നീട് വാഹനം പിൻവലിക്കുകയായിരുന്നു. ഒരു വർഷത്തിനുശേഷമാണ് ടിയാഗോ പരിഷ്കരിച്ച പതിപ്പുമായി ഇറങ്ങാൻ പോകുന്നത്.

പൂർണ്ണമായും ക്രോസ് ഓവർ വാഹനം എന്ന് വിളിക്കാൻ ആവില്ലെങ്കിലും ക്രോസ് ഓവർ കാറുകളുടെ ചില കാര്യങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എൻ ആർ ജി പതിപ്പിനെ ഹാച്ച്ബാക്കിന്റെ അടുത്ത സഹോദരനായി നമുക്ക് പരിചയപ്പെടാവുന്നതാണ്. 2021 അവസാനത്തോടുകൂടി ക്രോസ്സോവർ ലേക്ക് പൂർണമായും ടിയാഗോയെ മാറ്റാനാണ് ടാറ്റാ ലക്ഷ്യമിടുന്നത്.

ഇതിന്റെ പ്രത്യേകതകൾ എന്തൊക്കെ എന്ന് നോക്കാം. 2021 ടിയാഗോ എൻ ആർ ജി യ്ക്ക് പഴയ ടിയാഗോ യുടെ മുൻഭാഗത്തെ ഗ്രിൽ, ഹെഡ് ലാമ്പ്, റീ ഡിസൈൻ ചെയ്ത മുന്നിലെയും പിന്നിലെയും ബംബറുകൾ, കറുത്ത നിറത്തിലുള്ള ബോഡി ക്ലാഡിങ് കൾ, കറുത്ത നിറത്തിലുള്ള ടെയിൽ ഗേറ്റ്, സ്‌കിഡ് പ്ലേറ്റുകൾ,റൂഫ് റയിലുകൾ ഇവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഡിസൈനുള്ള വീൽ കപ്പുകളും ഉൾപ്പെടുത്തിയെക്കും എന്നാണ് സൂചന.

ടിയാഗോ സ്റ്റാൻഡേർഡിൽ 170 എംഎം ആണ് ഉയരം. സ്നോവൈറ്റ്, ക്ലൗഡി ഗ്രേ, ഫോറസ്റ്റ് ഗ്രീൻ, ഫയർ റെഡ്, എന്നീ നിറങ്ങളിലാണ് എൻ ആർ ജി ടിയാഗോ ലഭ്യമാവുക. സസ്പെൻഷനിലുള്ള വ്യതിയാനം കൊണ്ടുതന്നെ ടിയാഗോ എൻ ആർ ജി യുടെ ഉയരം വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. 86 എച്ച്പിയും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന പെട്രോൾ എൻജിൻ ആണ് ടിയാഗോയ്ക്ക് ഉള്ളത് . 5 സ്പീഡ് മാന്വൽ, എഎംടി എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. രണ്ട് ഗിയർബോക്‌സ് ഓപ്ഷനിലും 2021 ടിയാഗോ NRG യിലുണ്ട് .

ഏതൊരു സാധാരണക്കാരനും വാങ്ങാവുന്ന വിലയിലാണ് ടാറ്റാ ടിയാഗോ എൻ ആർ ജി എത്തിയിരിക്കുന്നത്.ടാറ്റാ മോട്ടോഴ്സ് ഈ ഒരു സംരംഭം എത്തിക്കുന്നതിനു മുമ്പ് മറ്റൊരുപാട് മോഡൽ വാഹനങ്ങൾ ഇറക്കിയിട്ടുണ്ട്. എന്നാൽ അതിലേറെ വ്യത്യസ്തമായും ബഡ്ജറ്റ് കുറവിലും നമുക്ക് മുമ്പിൽ എത്തിയിരിക്കുകയാണ് ടാറ്റാ ടിയാഗോ എൻ ആർ ജി.

Similar Posts