പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ..? എസ് ബി ഐ യും ടാറ്റയും തമ്മിൽ കരാറായി
ഇനി ചെറിയ വാഹനങ്ങൾ വാങ്ങുവാൻ ടെൻഷന്റെ ആവശ്യമേയില്ല. ഉപഭോക്താക്കൾക്ക് വൻ സാമ്പത്തിക സഹായവുമായി എത്തിയിരിക്കുകയാണ് എസ് ബി ഐ യും, ടാറ്റാ മോട്ടോർസും. ഇതിനുവേണ്ടി ഇരുസ്ഥാപനങ്ങളും മൂന്ന് വർഷത്തേക്ക് കരാർ ഒപ്പിടുകയും ചെയ്തു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോഴ്സും, അതുപോലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് നൽകുന്ന സഹായം കൊണ്ട് ഉപഭോക്താക്കൾക്ക് വൻ ഓഫറാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇതു കൂടാതെ രാജ്യത്തെ ചെറുകിട വ്യവസായങ്ങൾക്ക് ഇത് കൂടുതൽ ശക്തി പകരും.
എസ് ബി ഐ തരുന്ന ‘കോൺടാക്ട്ലെസ് ലെൻഡിങ് പ്ലാറ്റ്ഫോം’ സാങ്കേതികവിദ്യയിലൂടെ കുറഞ്ഞ സമയപരിധിയ്ക്കുള്ളിലും, ഏകീകൃതമായും, സുതാര്യമായും, വായ്പ ലഭിക്കുന്നതിന് ഉപഭോക്താവിന് സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതിലൂടെ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനികൾ പ്രതീക്ഷിക്കുന്നു. കമ്പനികൾ തമ്മിലുള്ള പങ്കാളിത്ത വായ്പ യിലൂടെ വാഹനങ്ങൾ വാങ്ങുമ്പോൾ ഉള്ള ഡൗൺ പെയ്മെൻറ്, ഇ എം ഐ എന്നിവ കുറയ്ക്കുന്നതിനും സഹായിക്കും എന്നും കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട ഇരുകമ്പനികൾ സഹകരിച്ച് കൊണ്ടുള്ള സംരംഭമായതുകൊണ്ടുതന്നെ കൂടുതൽ ആനുകൂല്യങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.