പുതിയ സ്മാർട്ട് റേഷൻ കാർഡിനെ കുറിച്ച് അറിയേണ്ടതെല്ലാം, എങ്ങിനെ അപേക്ഷിക്കണം?
എടിഎം കാർഡിന്റെ രൂപത്തിലുള്ള പുതിയ സ്മാർട്ട് റേഷൻ കാർഡ് വിതരണം സംസ്ഥാനത്ത് ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. സ്മാർട്ട് റേഷൻ കാർഡ് ലഭിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം, ഇപ്പോൾ കൈവശമുള്ള പുസ്തകരൂപത്തിലുള്ള റേഷൻ കാർഡുകൾ ഉപയോഗിക്കാൻ ആകുമോ, മറ്റു സംസ്ഥാനങ്ങളിൽ ഈ റേഷൻകാർഡ് ഉപയോഗിക്കാൻ ആകുമോ, തുടങ്ങി ഒരുപാട് സംശയങ്ങൾ ഈയിടെയായി എല്ലാവർക്കുമുണ്ട് അതിനുള്ള മറുപടി ആണ് താഴെകൊടുത്തിരിക്കുന്നത്.
അതോടൊപ്പം തന്നെ എല്ലാ എപിഎൽ റേഷൻ കാർഡ് ഉടമകളും ശ്രദ്ധിക്കേണ്ട വളരെ പ്രാധാന്യമുള്ള മറ്റു ചില കാര്യങ്ങളും താഴെപ്പറയുന്നു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് നടപ്പിലാക്കിയ ഇ – റേഷൻകാർഡ് പരിഷ്കരിച്ചാണ് സ്മാർട്ട് റേഷൻ കാർഡ് ഇറക്കുന്നത്. സ്മാർട്ട് കാർഡ്പു റത്തിറങ്ങുന്നതോടെ കടകളിൽ ഈപോസ് മെഷീൻ ഒപ്പംതന്നെ ക്യു ആർ കോഡ് സ്കാനറും വെക്കേണ്ടത് ആയിട്ടുണ്ട്. സ്കാൻ ചെയ്യുമ്പോൾ മുഴുവൻ വിവരങ്ങളും സ്ക്രീനിൽ തെളിഞ്ഞു വരുന്നതാണ്. റേഷൻ വാങ്ങുന്ന വിവരം ഉപഭോക്താവിന്റെ മൊബൈലിൽ ലഭിക്കുന്ന രീതിയിലാണ് ഇതിൻറെ പ്രവർത്തനം. പിങ്ക് മഞ്ഞ നീല വെള്ള ബ്രൗൺ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ കാർഡുകൾ ലഭ്യമാക്കുന്നതാണ്.
ഇന്നുമുതൽ സ്മാർട്ട് റേഷൻ കാർഡ് അപേക്ഷകൾ കൊടുക്കാവുന്നതാണ്. ബഹുമാനപ്പെട്ട ഭക്ഷ്യമന്ത്രി ഈ ഒരു സ്മാർട്ട് കാർഡ് ഗതാഗതമന്ത്രി ആൻറണി രാജുവിന് നൽകി ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചിരിക്കുകയാണ്. സ്മാർട്ട് റേഷൻ കാർഡിന് വേണ്ടി അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 25 രൂപയും പ്രിൻറിംഗ് ചാർജ് ആയി 40 രൂപയും അടക്കം 65 രൂപ ആണ് നിങ്ങളിൽ സ്മാർട്ട് റേഷൻ കാർഡ് ലഭിക്കുന്നതിനുവേണ്ടി മുടക്കേണ്ടത്.
ഈ ഒരു സ്മാർട്ട് കാർഡ് നൽകുന്നതിനുവേണ്ടി ഗവൺമെൻറ് യാതൊരുവിധത്തിലുമുള്ള ചാർജുകളും ഈടാക്കുന്നതല്ല. ഇതിൻറെ പ്രിൻറിംഗ് ചാർജ്ജും അപേക്ഷാഫീസും അടക്കം അക്ഷയകേന്ദ്രങ്ങളിൽ അതിനാവശ്യമായ ചാർജുകൾ ആണ് മുടക്കേണ്ടി വരുന്നത്. അതേസമയം ഈ റേഷൻകാർഡ് ഇപ്പോൾ നിർബന്ധമാക്കിയിട്ടില്ല. പുസ്തകരൂപത്തിലുള്ള റേഷൻ കാർഡ്, ഇ – റേഷൻ കാർഡ് എന്നിവ ഉപയോഗിക്കുന്ന ആളുകൾക്ക് ആവശ്യമുള്ളവർ മാത്രം ഇപ്പോൾ ഈ ഒരു സ്മാർട്ട് റേഷൻ കാർഡിന് വേണ്ടി അപേക്ഷിച്ചാൽ മതി. കടകളിൽ സ്മാർട്ട് റേഷൻ കാർഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്.
സ്മാർട്ട് കാർഡ് സ്കാൻ ചെയ്യുന്നതിന് ആവശ്യമായ സ്കാനറുകൾ സ്ഥാപിക്കേണ്ടി വരുന്നുണ്ട്. അത് വരെ നമ്മുടെ കയ്യിലുള്ള പഴയ റേഷൻ കാർഡുകൾ, ഇ – റേഷൻ കാർഡുകൾ ഒക്കെ ഉപയോഗിക്കാവുന്നതാണ്. ആർക്കുംതന്നെ റേഷൻ വിതരണം തടസ്സമാകുന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി പുതിയ ഒരു അറിയിപ്പ് കൂടി നൽകിയിരിക്കുകയാണ്. 5000 രൂപ വരെ പണം കൈമാറാവുന്ന രീതിയിലേക്ക് ഈ ഒരു സ്മാർട്ട് റേഷൻ കാർഡുകൾ മാറ്റുന്നതിന് വേണ്ടിയുള്ള വിവിധതരത്തിൽ ചർച്ചകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ഉദ്ഘാടനം നിർവഹിച്ചിരിക്കുന്ന ഈ ഒരു സ്മാർട്ട് കാർഡിന്റെ മുഴുവൻ ഫംഗ്ഷനുകൾ ഉം ഇപ്പോൾ ലഭ്യമല്ല.
അടുത്ത മൂന്നോ നാലോ മാസങ്ങൾക്കകം മാത്രം മുഴുവൻ ഫംഗ്ഷനുകളും ലഭ്യമാക്കുക എന്ന മന്ത്രി ഉദ്ഘാടന പ്രസംഗത്തിലൂടെ അറിയിച്ചിരിക്കുകയാണ്. കാലത്തിനനുസരിച്ചുള്ള ഒരു മാറ്റമാണ് റേഷൻ വിതരണത്തിൽ വരാനിരിക്കുന്നത്. അതായത് ഒരു ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ നിരവധി സേവനങ്ങൾ ഒരു സ്മാർട്ട് കാർഡിലൂടെ ലഭ്യമാക്കാൻ പോവുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്.
എപിഎൽ കാർഡ് ഉടമകൾക്ക് നവംബർ മാസത്തിൽ സന്തോഷകരമായ അറിയിപ്പാണ് വന്നിരിക്കുന്നത്. കേന്ദ്രത്തിൽ നിന്നും കേരളത്തിന് ജനുവരി മാസം വരെ അതായത് മൂന്നുമാസംവരെ സ്പെഷ്യൽ അരിവിഹിതം അനുവദിച്ചിരിക്കുകയാണ്. ഇതോടെ നീല, വെള്ള, റേഷൻ കാർഡ് ഉടമകൾക്ക് നവംബർ മാസം മുതൽ അഞ്ച് കിലോ അരിയുടെ വിതരണം ആരംഭിച്ചിരിക്കുകയാണ്.