പുതുപുത്തൻ ഫീച്ചേഴ്സുമായി യമഹ ഫാസിനോ, 64 കിലോമീറ്റർ മൈലേജ്

യമഹ കൂടുതൽ മൈലേജ് കിട്ടുന്ന രീതിയിൽ ഫാസിനോ ബൈക്കുകൾ രംഗത്തെത്തിച്ചിരിക്കുകയാണ്. രണ്ടു മോഡലുകളിൽ ആയി യമഹ ബൈക്കുകൾ ഇപ്പോൾ ലഭ്യമാണ്. ഡ്രം ബ്രേക്ക് മോഡൽ, ഡിസ്ക് ബ്രേക്ക് മോഡൽ ഇങ്ങനെ 2 മോഡലുകളാണ് രംഗത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഡ്രം ബ്രേക്ക് മോഡലിന് എഴുപതിനായിരം രൂപയും, ഡിസ്ക് ബ്രേക്ക് മോഡലിന് 76530 രൂപയും ആണ് മാർക്കറ്റ് വില.

ജപ്പാനീസ് നിർമ്മാണ വൈദഗ്ധ്യത്തിൽ ആണ് യമഹയുടെ ഈ ബൈക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഫാസിനോ ഹൈബ്രിഡ് കഴിഞ്ഞമാസമാണ് യമഹ വിപണിയിൽ പരിചയപ്പെടുത്തിയത്. നിലവിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഫാസിനോ യ്ക്ക് പകരക്കാരനായാണ് യമഹ ഫാസിനോ ഹൈബ്രിഡ് എത്തിയിരിക്കുന്നത്. 70,000 മുതൽ 76000 ഇടയിൽ വിലയാണ് ഇതിനെന്നത് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

125cc യിലാണ് ഈ ഇരുചക്രവാഹനം എത്തിയിരിക്കുന്നത്. എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ ആണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 6500 ആർപിഎമ്മിൽ 8.5 എച്ച്പിയും, 5500 ആർപിഎമ്മിൽ 10.3 ടോർക്കും എൻജിൻ സൃഷ്ടിക്കും. ഇതു തന്നെയാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. സ്മാർട്ട് മോട്ടോർ സംവിധാനമാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഇതാണ് ഹൈബ്രിഡ് ആയി മാറുന്നത്. ഇതൊരു ഇലക്ട്രിക്കൽ എനർജിയായി മാറുന്നു. വാഹനമോടിക്കുമ്പോൾ ഓടിക്കുന്ന ആളെ ഇത് ഏറെ യാത്രയ്ക്ക് സഹായിക്കും.വാഹനം ഓടുമ്പോഴും, ട്രാഫിക്കിൽ പെടുമ്പോഴും, കയറ്റം കയറുമ്പോഴും ഈ ഇലക്ട്രിക്കൽ ഹൈബ്രിഡ് പ്രവർത്തനം നമ്മളെ സഹായിക്കും.

ബ്ലൂടൂത്ത് സംവിധാനത്തിലൂടെ ഡിജിറ്റൽ ഇൻസ്ട്രുമെൻന്റ് ക്ലസ്റ്റർ പ്രവർത്തിക്കുന്നു. പവർ അസിസ്റ്റ് ഫങ്ക്ഷൻ പ്രവർത്തിക്കുമ്പോൾ ക്ലസ്റ്ററിൽ യാത്രക്കാരന് അറിയിപ്പ് ലഭിക്കും. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ആർ പി എം കഴിഞ്ഞതിനുശേഷം പവർ അസിസ്റ്റ് ഓഫ് ചെയ്യും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹൈബ്രിഡ് സംവിധാനം വന്നതോടെ ഫാസിനോ യുടെ മൈലേജ് കൂടിഎന്നതാണ്. 64.2 കിലോമീറ്റർ ആണ് മൈലേജ്.

സൈലന്റ് സ്റ്റാർട് സിസ്റ്റം, ഓട്ടോ സ്റ്റോപ്പ് സ്റ്റാർട്ട്, എൻജിൻ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം,ഡിസ്ക് ബ്രേക്ക്, എൽഇഡി ഹെഡ്ലൈറ്റ്, എൽഇഡി ഡിആർഎൽ, വി ഷേപ്പിലുള്ള ടെയിൽ ലൈറ്റ്, ഇങ്ങനെ നിരവധി പ്രത്യേകതകളുണ്ട് ഹൈബ്രിഡ് ഫാസിനോയ്ക്ക്.

ജൂലൈ അവസാന വാരത്തോടെ ഫാസിനോ ഹൈബ്രിഡ് ജനങ്ങളിലേക്ക് എത്തും.കാഴ്ച്ചയിലും ബോഡി വർക്കിലും പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഫാസിനോ വിവിഡ് റെഡ്, മാറ്റ് ബ്ലാക്ക് തുടങ്ങി കൂൾ ബ്ലൂ മെറ്റാലിക് നിറങ്ങളിൽ ലഭ്യമാവും. ഈ നിറങ്ങൾക്ക് പുറമേ കോക്ടെയിൽ നിറങ്ങളിലും ലഭിക്കുമെന്നും അറിയാൻ കഴിയുന്നു.

Similar Posts