പുതുവർഷത്തിൽ ജനുവരി മാസത്തിൽ ഒരുപാട് ആനുകൂല്യങ്ങൾ! അപേക്ഷ നൽകാൻ യോഗ്യരായവർ ആരൊക്കെ?

ജനുവരി മാസത്തിൽ അപേക്ഷ സ്വീകരിക്കൽ അവസാനിക്കുന്ന ഒരുപാട് ആനുകൂല്യങ്ങൾ ലഭിക്കുന്ന സർക്കാരിന്റെ പദ്ധതികൾ ഉണ്ട്. ഇവയിൽ കൂടുതലും തിരിച്ചടക്കേണ്ട ആവശ്യം ഇല്ലാത്തവയാണ്. ഇത്തരത്തിൽ ഉള്ള 5 ആനുകൂല്യങ്ങളെ പറ്റിയാണ് താഴെ പറയുന്നത്.

കേരളത്തിലെ സംവരണ രഹിത സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്ക്  വിവാഹ ധന  സഹായം നൽകുന്ന മംഗല്യ സമുന്നതി പദ്ധതി 2021-2022 വർഷത്തേക്ക് ഇപ്പോൾ  അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഈ പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയാണ് ധന സഹായമായി ലഭിയ്ക്കുന്നത്. ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജനുവരി 15 ആണ്. ഇതിന്റെ അപേക്ഷകർ എ എ വൈ മഞ്ഞ, പിങ്ക് എന്നീ റേഷൻ കാർഡുകൾ ഉള്ളവർ ആയിരിക്കണം. ഇതിലേക്ക് അപേക്ഷിക്കേണ്ടത്   വിവാഹിത ആയ പെൺകുട്ടിയുടെ അച്ഛൻ അല്ലെങ്കിൽ അമ്മ ആയിരിക്കണം. പെൺകുട്ടി സംസ്ഥാനത്തെ സംവരണെതര വിഭാഗത്തിൽ പെടുന്ന ആളായിരിക്കണം. വിവാഹം കഴിഞ്ഞ പെൺകുട്ടിയുടെ പ്രായം 22 വയസ്സിനു മുകളിൽ ആയിരിക്കണം. 2021 ഫെബ്രുവരി 10നും 2021 ഡിസംബർ 31 നും ഇടയിൽ വിവാഹം കഴിഞ്ഞവർക്കാണ് അപേക്ഷ സമർപ്പിക്കുവാനുള്ള യോഗ്യത ഉള്ളത്. യോഗ്യരായവർ താഴെ കാണുന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കുക.

മാനേജിങ് ഡയറക്ടർ
കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ
ജവഹർ നഗർ കവടിയാർ പി ഒ
തിരുവനന്തപുരം 695003
രണ്ടാമത്തെ ആനുകൂല്യം കേരളത്തിൽ സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന പ്രമേഹം ഉള്ളവർക്ക് പ്രമേഹം ടെസ്റ്റ്‌ ചെയ്തു നോക്കുന്നതിനുള്ള ഗ്ളൂക്കോമീറ്റർ സൗജന്യ മായി വിതരണം നടക്കുന്നുണ്ട്. ബി പി എൽ ലിസ്റ്റിൽ  ഉൾപ്പെട്ടവർക്കാണ് ഇത് ലഭിക്കാൻ അർഹത ഉള്ളത്. അവർ ജനുവരി 10 നുള്ളിൽ ജില്ലാ സാമൂഹിക നീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
മൂന്നാമത്തെ അറിയിപ്പ് കെ എസ് ഇ ബി വഴി നമുക്ക് ലഭിക്കുന്ന എൽ ഇ ഡി ബൽബുകൾക്ക് അപേക്ഷിച്ചവർക്ക് അവയുടെ വിതരണം സെക്ഷൻ ഓഫീസുകൾ വഴി ഇപ്പോൾ നടക്കുന്നുണ്ട്. “ഫിലമെന്റ് രഹിത കേരളം” എന്നാണ് ഈ പദ്ധതിയുടെ പേര്. എൽ ഇ ഡി ബൽബുകൾക്കായി അപേക്ഷ സമർപ്പിച്ച ഉപഭോക്താക്കൾ അവ ജനുവരി 7 നു മുൻപായി തന്നെ വാങ്ങേണ്ടതാണ്. അതിനു ശേഷം വാങ്ങാത്തവരുടെ രെജിസ്ട്രേഷൻ ഒഴിവാക്കുന്നതാണ്.
നാലാമത്തെ അറിയിപ്പ് അഞ്ചു സെന്റ് ഭൂമിയെങ്കിലും ഉള്ള മൂന്നു വർഷമെങ്കിലും കൃഷി ഉപജീവന മാർഗമായി തിരഞ്ഞെടുത്തവർക്ക് 5000 രൂപ പെൻഷൻ ലഭിക്കും. ഇതിനു വേണ്ടി കർഷക ക്ഷേമനിധി ബോർഡ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. 18 വയസ്സ് മുതൽ 55 വയസ്സ് വരെ ഉള്ളത് കർഷകർക്ക് ഇതിലേക്ക് അംഗങ്ങൾ ആവാൻ കഴിയുന്നത്. അംഗങ്ങളുടെ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല എന്നൊരു നിബന്ധന ഉണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴി ഇതിൽ അംഗങ്ങൾ ആകാൻ കഴിയുന്നതാണ്. kswfb.kerala.gov.in എന്ന സൈറ്റിലൂടെ നേരിട്ട് ഇതിൽ അംഗങ്ങൾ ആകാം.
അഞ്ചാമത്തെ അറിയിപ്പ് കോവിഡ് ബാധിച്ചു മരിച്ച ആളുടെ അടുത്ത ബന്ധുവിന് 50000 രൂപ എക്സ്ഗ്രെഷ്യ ധന സഹായവും മരണപെട്ട ആളുടെ ആശ്രിതർക്ക് പ്രഖ്യാപിച്ച 5000 രൂപ വീതം 36 മാസം ലഭിക്കുന്നതിനായി ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. relief.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസുകൾ വഴിയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതിനോടൊപ്പം മരിച്ചയാളുടെ ഡെത്ത് സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്‌ എന്നിവയുടെ പകർപ്പുകളും സമർപ്പിക്കേണ്ടതാണ്.

Similar Posts