പുതുവർഷത്തെ റേഷൻ വിഹിതങ്ങൾ എന്തൊക്കെയാണെന്നു അറിഞ്ഞോ? മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുടമകൾ ശ്രദ്ധിക്കുക

2022 പുതു വർഷത്തിൽ ജനുവരി മാസം എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും എന്തെല്ലാം റേഷൻ വിഹിതങ്ങൾ ആണ് ലഭിക്കുന്നത് എന്ന കാര്യം സിവിൽ സപ്ലിസ് വകുപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഇതിന്റെ വിവരങ്ങൾ ആണ് താഴെ പറയുന്നത്.

ഡിസംബർ മാസത്തെ വിതരണം ഡിസംബർ 31 ന് അവസാനിച്ചിരിക്കുകയാണ്. ജനുവരി മാസത്തെ വിതരണം ഒന്നാം തിയതി മുതൽ ആരംഭിക്കുന്നതാണ്. ആദ്യമായി എ എ വൈ മഞ്ഞ കാർഡുകാർക്ക് എന്തൊക്കെയാണ് ലഭിക്കുന്നത് എന്ന് നോക്കാം.

എ എ വൈ കാർഡിന് 30 കിലോ അരിയും 4 കിലോ  ഗോതമ്പും  സൗജന്യമായും ഒരു പാക്കറ്റ് ആട്ട 6 രൂപക്കും ഒരു കിലോ പഞ്ചസാര 21 രൂപക്കും ലഭിക്കും. കേന്ദ്ര സർക്കാരിന്റെ PMGKY പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. അടുത്തത് PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും കിലോക്ക് 2 രൂപ നിരക്കിൽ ലഭിക്കും.

കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും ഒരു കിലോ കുറച്ച് അതിനു പകരം ഒരു കിലോ ആട്ട 8 രൂപയ്ക്കു ലഭിക്കുന്നതാണ്. കേന്ദ്ര സർക്കാരിന്റെ PMGKAY പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോക്ക് 4 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക് അനുസരിച്ചു കാർഡിന് ഒരു കിലോ മുതൽ 4 കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

അതാതു റേഷൻ കടകളിലെ നീക്കിയിരിപ്പ് അനുസരിച്ചു സ്പെഷ്യൽ അരി വിഹിതം ആയി കാർഡിന് 3 കിലോ അരി കിലോക്ക്  15 രൂപ നിരക്കിൽ ലഭിക്കും. NPNS കാർഡിന് 7 കിലോ അരി കിലോക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാതു താലൂക്കിലെ സ്റ്റോക് അനുസരിച്ചു കാർഡിന് 1 കിലോ മുതൽ 4 കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

അതാതു റേഷൻ കടകളിലുള്ള നീക്കിയിരിപ്പിന് അനുസരിച്ചു സ്പെഷ്യൽ അരി വിഹിതമായി കാർഡിന് 3 കിലോ അരി കിലോക്ക് 15 രൂപ നിരക്കിൽ ലഭിക്കും. NPI കാർഡിന് 2 കിലോ അരി ക്കിൽ കിലോക്ക് 10.90 രൂപയ്ക്കു ലഭിക്കും. അതാതു താലൂക്കിലെ സ്റ്റോക് അനുസരിച്ചു കാർഡിന് ഒരു കിലോ ആട്ട കിലോക്ക് 17 രൂപ നിരക്കിൽ ലഭിക്കും. അതാതു റേഷൻ കടകളിലെ സ്റ്റോക് അനുസരിച്ചു സ്പെഷ്യൽ അരി വിഹിതം ആയി കാർഡിന് രണ്ടു കിലോ അരി കിലോക്ക് 15 രൂപ നിരക്കിൽ ലഭിക്കും.

2022 ജനുവരി ഫെബ്രുവരി മാർച്ച് ത്രേയ്മാസ കാലയളവിലേക്കായി വൈദ്യുദീകരിക്ക പെടാത്ത വീടുകളിലേക് ആകെ 81/2 ലിറ്റർ മണ്ണെണ്ണയും  മഞ്ഞ, പിങ്ക് തുടങ്ങിയ വൈദ്യുതീകരിച്ച വീടിനു ആകെ 11/2 ലിറ്റർ മണ്ണെണ്ണയും നീല, വെള്ള കാർഡുകാർക്ക് ആകെ ഒരു ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്. മണ്ണെണ്ണയുടെ നിലവിലെ വില ലിറ്ററിന് 53 രൂപയാണ്.

Similar Posts