പുതുവർഷ സന്തോഷം! വാണിജ്യ പാചകവാതക സിലിണ്ടറിന് 102.5 രൂപ വരെ കുറച്ചു
ജനങ്ങൾക്ക് പുതുവർഷ സന്തോഷമായി ഇന്ന് വാണിജ്യ സിലിണ്ടറുകൾക്ക് വില കുറച്ചിരിക്കുകയാണ്. കൂടെ കൂടെ ഗ്യാസ് വില വർധിപ്പിച്ചതിനെ തുടർന്ന് ജനങ്ങൾ നട്ടം തിരിയുകയായിരുന്നു. ഇന്ന് 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറുകൾക്ക് 102.5 രൂപ വരെയാണ് കുറച്ചത്. ഇന്ന് മുതൽ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1994 രൂപയായിരിക്കും.
ഇതോടെ ഇവ കൂടുതൽ ഉപയോഗിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റ് കൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവക്ക് വലിയ ആശ്വാസം ഉണ്ടാകുമെന്നു ഉറപ്പാണ്. വില കുറവ് ഇന്ന് മുതൽ നിലവിൽ വരും. കഴിഞ്ഞ മാസം ഒന്നിന് കമ്പനി 101 രൂപ കൂട്ടിയിരുന്നു. ഇതാണ് ഇന്ന് കുറച്ചിട്ടുള്ളത്. അതേ സമയം ഗാർഹിക പാചക വാതകത്തിനു വില കുറച്ചിട്ടില്ല.