പെട്രോൾ ഡീസൽ വാഹനങ്ങളെ സിഎൻജി യിലേക്ക് കൺവേർട് ചെയത് പണം ലാഭിക്കാം
ഇന്ധനവില വർദ്ധനവ് ഈ കാലത്ത് നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലീയ പ്രശ്നമാണ്. അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ വില വർദ്ധനവിൽ നമ്മൾ ഏറെ ആശങ്കാകുലരാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് വാഹനങ്ങളിൽ പെട്രോൾ ഡീസൽ എന്നിവയ്ക്ക് പകരക്കാരെ തേടുന്നത്. അത്തരം ഒരു ഓപ്ഷൻ ലേക്ക് വരുമ്പോൾ നമ്മൾ ചെന്നെത്തുന്നത് സിഎൻജി അഥവാ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്സ് എന്നതിലേക്കാണ്. മലയാളത്തിൽ സമ്മർദ പ്രകൃതിവാതകം എന്ന് നമുക്ക് ഗൂഗിളിൽ സെർച്ച് ചെയ്താൽ കാണാം. ഇതിന്റെ ഉപയോഗങ്ങൾ നമുക്കൊന്നു നോക്കാം.
സി എൻ ജി ഉപയോഗിച്ചുള്ള എൻജിനുകളുടെ പ്രവർത്തനം ജ്വലനം കുറവായതുകൊണ്ട് തന്നെ, മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങൾ പുറംതള്ളുന്ന വിഷ വാതകം ഇതിന്റെ കാര്യത്തിൽ ഉണ്ടാവുന്നില്ല എന്നത് തന്നെയാണ്. മാത്രമല്ല, വാഹനങ്ങളിൽ സിഎൻജി കിറ്റുകൾ ഘടിപ്പിക്കുന്നതോടെ മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് മൈലേജ് കൂടുന്നു.
നിങ്ങളുടെ വാഹനം സിഎൻജി കിറ്റ് ഉപയോഗിച്ച് എങ്ങനെ മാറ്റിയെടുത്ത് ഉപയോഗിക്കാനാകുമെന്നതാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.V6 auto gas, എന്ന കമ്പനിയിലൂടെ നിങ്ങളുടെ പെട്രോൾ ഡീസൽ വാഹനങ്ങളിൽ സിഎൻജി കിറ്റ് ഫിറ്റ് ചെയ്യാവുന്നതാണ്.2017 തൊട്ട് ഈ കമ്പനി കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ട്.
അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ വില വർദ്ധനവ് സിഎൻജി ഉപയോഗത്തിലൂടെ നമുക്ക് മറികടക്കാനാവും എന്നതുതന്നെയാണ് ഇതിന്റെ ഒരു പ്രധാനപ്പെട്ട കാര്യം. ഒരു സിഎൻജി കിറ്റ് വാഹനത്തിൽ ഘടിപ്പിക്കുന്നതിന് 40,000 മുതൽ 70,000 വരെ രൂപയാണ് ചെലവാകുന്നത്. പുതിയ വാഹനം ആയാലും പഴയതാണെങ്കിലും ഈ കമ്പനിയിൽ സിഎൻജി കിറ്റ് ഘടിപ്പിച്ച് നൽകാറുണ്ട്. അനുഭവത്തിൽ 16 കിലോമീറ്റർ മൈലേജ് ഉണ്ടായിരുന്ന കാർ സിഎൻജി ലേക്ക് മാറിയപ്പോൾ 25 കിലോമീറ്റർ മൈലേജ് കിട്ടുന്നു എന്ന് ഉപഭോക്താക്കൾ പറയുന്നു. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് സിഎൻജി കിറ്റ് ഘടിപ്പിച്ച വണ്ടികൾ സിറ്റിയിൽ ആണെങ്കിൽ 50 ശതമാനം തൊട്ട് 70 ശതമാനം വരെ മൈലേജ് കൂടുന്നു എന്നാണ് കണക്കുകൾ പറയുന്നത് ഹൈവേയിൽ ഇത് 70 മുതൽ 100 ശതമാനം വരെയാണ്.
കേരളത്തിൽ കൊച്ചി കൂടാതെ മലപ്പുറം പാലക്കാട് കോഴിക്കോട് ആലപ്പുഴ എന്നീ ജില്ലകളിൽ സിഎൻ ജിയുടെ പമ്പുകൾ ഉണ്ട്. വൈകാതെതന്നെ കണ്ണൂരിലും തിരുവനന്തപുരത്തും കമ്പനി വ്യാപിപ്പിക്കും.പുതിയ വാഹനത്തിൽ സിഎൻജി കിറ്റ് വച്ച് പിടിപ്പിക്കുമ്പോൾ വാഹന ഉപഭോക്താക്കൾക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന ഒരു കാര്യം ഷോറൂമുകൾ നൽകുന്ന വാറണ്ടി പ്രശ്നമാകുമോ എന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ കമ്പനി പൂർണമായ വാറണ്ടിയോടുകൂടിയാണ് സിഎൻജി കിറ്റുകൾ പിടിപ്പിച്ചു കൊടുക്കാറ്. നിങ്ങളുടെ വാഹനത്തിൽ സിഎൻജി കിറ്റ് പിടിപ്പിക്കണമെങ്കിൽ ഈ വീഡിയോ ഉപകാരപ്രദമാകും. കാണുക