നമ്മുടെ വീട്ടിൽ കറികളിൽ ഉപയോഗിക്കുന്ന പലതരത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് പെരുംജീരകം. പെരുംജീരകം കറികൾക്ക് രുചി കൂട്ടുന്നതിന് മാത്രമല്ല, മറിച്ച് പലതരത്തിലുള്ള ഗുണകരമായ ഉപയോഗങ്ങളും ഇതിനുണ്ട്. പ്രധാനമായും ചില ഭക്ഷണസാധനങ്ങൾ കഴിച്ചാൽ ചില ആളുകൾക്ക് വായുകോപം ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഉത്തമമായ പ്രതിവിധിയാണ് പെരുഞ്ചീരകം.
ഇതിനാൽ തന്നെയാണ് ഹോട്ടലുകളിൽ പെരുംജീരകം നൽകുന്നത്. ഇതിനു പുറമേ മൂത്രതടസവും ജലദോഷവും നീക്കുന്നതിന് പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്ന എണ്ണ ഉപയോഗിക്കാൻ സാധിക്കും. വളരെ ഫലപ്രദമായ രീതിയിൽ പെരിഞ്ചീരകം നമ്മൾ ഉപയോഗിക്കാറുണ്ട്. ഇഞ്ചി, ജീരകം, കുരുമുളക് എന്നിവയോടൊപ്പം പെരുഞ്ചീരകം ചേർത്ത് പൊടിച്ചു കഴിക്കുന്നത് വളരെ നല്ലതാണ്. പല ആളുകളും മലബന്ധം പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർ ആയിരിക്കും.
ഇവർക്കുള്ള ഉത്തമ പരിഹാരമാണ് പെരുംജീരകം. ഇത് ഒരു ടേബിൾ സ്പൂൺ ഒരു കപ്പ് തിളച്ച വെള്ളത്തിൽ കലക്കി ഒരു രാത്രി മുഴുവൻ മൂടിവെക്കുക. പിറ്റേദിവസം രാവിലെ ഇതിന്റെ തെളിവെള്ളം ഊറ്റിയെടുത്ത് തേൻ ചേർത്ത് കുടിച്ചാൽ മലബന്ധം ശമിക്കും. പല ആളുകൾക്കും ശരിയായ രീതിയിൽ ഉറക്കം കിട്ടാത്ത സാഹചര്യം ഉണ്ടായിരിക്കും. ഇങ്ങനെയുള്ള ആളുകൾക്കും പരിഹാരത്തിനായി മറ്റെവിടെയും ആശ്രയിക്കേണ്ട ആവശ്യമില്ല. നേരത്തെ സൂചിപ്പിച്ച പെരുംജീരക പാനീയം കിടക്കുന്നതിന് മുമ്പ് കുടിച്ചാൽ നല്ല രീതിയിൽ ഉറക്കം ലഭിക്കും. ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളാണ് പെരിഞ്ചീരകത്തിനുള്ളത്. ആയതിനാൽ എല്ലാ ആളുകൾക്കും ഇത് ധൈര്യമായി ഉപയോഗിക്കാം.