പെൻഷൻ ഉപഭോക്താക്കൾ ശ്രദ്ധിക്കുക..!! ഉടൻ ഈ രേഖ സമർപ്പിക്കണം..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്ന ഏകദേശം 52 ലക്ഷം ആളുകൾ ആണുള്ളത്. പെൻഷൻ വാങ്ങുന്ന ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇവിടെ പങ്കുവയ്ക്കുന്നത്. അതായത്, പെൻഷൻ വാങ്ങുന്ന എല്ലാ ആളുകളും നിർബന്ധമായും ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

അതിലൊന്ന്, നിശ്ചിത വരുമാനത്തിന് കീഴിലുള്ള ആളുകൾക്ക് മാത്രമാണ് പെൻഷൻ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ എന്നതാണ്. ഇവിടെ നിശ്ചയിച്ചിരിക്കുന്ന വരുമാനം എന്നത് ഒരു ലക്ഷം രൂപയാണ്. എന്നാൽ ഇപ്പോൾ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതൽ ഉള്ള ആളുകളും പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായി സംസ്ഥാന ധനകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്. ഇക്കാരണത്താൽ തന്നെ പെൻഷൻ ഉപഭോക്താക്കൾ എല്ലാവരും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഈ രേഖ ഹാജരാകുന്നതിലൂടെ അനർഹമായി പെൻഷൻ തുക കൈപ്പറ്റുന്ന ആളുകളെ കണ്ടുപിടിക്കുന്നതിനും ഇവരെ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നതിനും സാധിക്കും. ഇതിനാലാണ് വാർഷിക വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് എല്ലാ പെൻഷൻ ഉപഭോക്താക്കളോടും സംസ്ഥാന ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ രേഖ ഹാജരാകാത്ത ആളുകൾക്ക് തുടർന്നുള്ള പെൻഷൻ ആനുകൂല്യങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നതല്ല. ആയതിനാൽ ഉടൻ തന്നെ എല്ലാ ആളുകളും വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.

Similar Posts