പെൻഷൻ ഉപഭോക്താക്കൾ ശ്രദ്ധിക്കുക..!! ഇങ്ങനെ ഉള്ളവർക്ക് ആനുകൂല്യം ലഭിക്കില്ല..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെൻഷനുകൾ സ്വീകരിക്കുന്ന നിരവധി ആളുകൾ ആണുള്ളത്. പെൻഷൻ ഉപഭോക്താക്കളായ ആളുകൾക്ക് വളരെയധികം ആശങ്ക നൽകുന്ന നടപടികളാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നും വരുന്നത്. അനർഹമായി പെൻഷൻ സ്വീകരിക്കുന്ന ആളുകളെ പട്ടികയിൽ നിന്നും പുറത്താക്കുന്ന നടപടികളാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്. ഇതിനായുള്ള ചില അർഹതാ മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ പുറപ്പെടുവിച്ചിരുന്നു.

ഇതനുസരിച്ച് ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള കുടുംബത്തിലെ അംഗങ്ങൾക്ക് പെൻഷൻ തുക ലഭിക്കില്ല. രണ്ടേക്കറിൽ കൂടുതൽ ഭൂമി സ്വന്തമായുള്ള കുടുംബത്തിൽ ഉള്ള ആളുകൾക്ക് പെൻഷൻ ലഭിക്കുന്നതിനുള്ള അർഹത ഉണ്ടായിരിക്കില്ല. കുടുംബ പെൻഷനോ സർവീസ് പെൻഷനോ മറ്റു പെൻഷനുകളോ സ്വീകരിക്കുന്ന ആളുകൾക്ക് സാമൂഹ്യ പെൻഷൻ ലഭിക്കില്ല. ആദായനികുതി അടക്കുന്നവർ ഈ പട്ടികയിൽ ഉൾപ്പെടില്ല. അപേക്ഷകൻ ആയിരം സിസിയിൽ കൂടുതലുള്ള നാലോ അതിലധികമോ ചക്രമുള്ള വാഹനം സ്വന്തമായുള്ള ആളുകൾ ആയിരിക്കരുത്. അംബാസഡർ കാർ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്ര/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചതും ഇവിടെനിന്ന് സർവീസ് പെൻഷൻ സ്വീകരിക്കുന്നതുമായ ആളുകൾക്ക് സാമൂഹ്യക്ഷേമ പെൻഷന് അർഹത ഉണ്ടായിരിക്കില്ല. ഈ പറഞ്ഞ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന ആളുകൾക്ക് മാത്രമാണ് പെൻഷൻ ലഭിക്കുന്നത്. അതിനാൽ ഉടൻതന്നെ സർക്കാർ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിച്ചാൽ മാത്രമേ തുടർന്നുള്ള പെൻഷൻ ആനുകൂല്യങ്ങൾ അർഹതയുള്ളവർക്ക് ലഭിക്കുകയുള്ളൂ. ആയതിനാൽ ആളുകൾ ഉടൻ തന്നെ ഇക്കാര്യങ്ങൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

Similar Posts