പെൻഷൻ ഉപഭോക്താക്കൾ ശ്രദ്ധിക്കുക..!! കുടിശ്ശിക ലഭിക്കും..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
സംസ്ഥാനത്തെ നിരവധി ആളുകളുടെ ഏക ആശ്രയമാണ് പെൻഷൻ ആനുകൂല്യങ്ങൾ. പ്രതിമാസം പെൻഷൻ വരുന്നതും കാത്ത് കഴിയുന്ന ഒരുപാട് പേരുണ്ട്. വാർധക്യം മൂലം അവശരായ ആളുകളും വിധവകളായവരും ശാരീരിക മാനസിക രോഗങ്ങൾ മൂലം വലയുന്ന ആളുകളും എല്ലാം സാമൂഹ്യ ക്ഷേമ പെൻഷനുകൾ വഴി ജീവിതം നയിക്കുന്നവരാണ്. ഏതെങ്കിലും കാരണവശാൽ പെൻഷൻ ഒരു മാസം മുടങ്ങിയാൽ ഇങ്ങനെയുള്ള ആളുകൾക്ക് ഇത് വലിയ തിരിച്ചടിയാകും.
കാരണം ഒരു മാസം ലഭിക്കുന്ന 1600 രൂപ ഇത്തരം ആളുകൾക്ക് വലിയ തുകയാണ്. ഇത്തരത്തിൽ പെൻഷൻ മുടങ്ങിയ ആളുകൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. അതായത് 2020 ഡിസംബർ മാസത്തിനും 2021 ജൂൺ മാസത്തിനുമിടയിൽ പെൻഷൻതുക മുടങ്ങിയ ആളുകൾക്ക് ഈ തുക തിരിച്ചു ലഭിക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ ആരംഭിച്ചിരിക്കുകയാണ്. ബാങ്ക് സർവ്വർ തകരാർ മൂലമോ മറ്റ് സാങ്കേതിക തകരാറുകൾ മൂലമോ പെൻഷൻ തുക മുടങ്ങിയ ആളുകൾക്കാണ് ഇത് തിരിച്ചേൽപ്പിക്കുക. എന്നാൽ ഏതെങ്കിലും രേഖകൾ സമർപ്പിക്കാതെ പെൻഷൻ തുക മുടങ്ങിയ ആളുകൾക്ക് തുക ലഭിക്കുകയില്ല. പെൻഷൻ കുടിശ്ശിക വിതരണത്തിന് വേണ്ടി ഒന്നര കോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കിവച്ചിരിക്കുന്നത്.
നമ്മുടെ സംസ്ഥാനത്തെ ഏകദേശം 6500 പെൻഷൻ ഉപഭോക്താക്കൾക്കാണ് ഇത്തരത്തിൽ കുടിശിക ലഭിക്കാനുള്ളത്. ആയതിനാൽ പെൻഷൻ ഉപഭോക്താക്കൾ എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.