പെൻഷൻ ഗുണഭോക്താക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്.!! തുക വിതരണം ഈ രീതിയിൽ.!! ഏറ്റവും പുതിയ അറിയിപ്പ്.!!

സംസ്ഥാനത്ത് ഏകദേശം 57 ലക്ഷത്തോളം വരുന്ന ആളുകളാണ് പെൻഷൻതുക ആശ്രയിച്ച് ജീവിക്കുന്നത്. ഇവർക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഓണം അനുബന്ധിച്ച് സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷനുകൾ രണ്ടു മാസത്തെ ചേർത്ത് 3200 രൂപയാണ് ഓരോ ആളുകളുടേയും അക്കൗണ്ടിലേക്ക് ലഭ്യമാക്കുക എന്ന മുൻപ് തന്നെ അറിയിച്ചിരുന്നു.

ഇതിൻറെ വിതരണത്തെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം 2100 കോടിയോളം രൂപയാണ് ഇത്തവണത്തെ സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണത്തിന് വേണ്ടി അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25 ആം തീയതി മുതൽ ആയിരിക്കും പെൻഷൻ ഉപഭോക്താക്കൾക്ക് തുക വിതരണം ആരംഭിക്കുന്നത്.

വ്യാഴാഴ്ച ഉത്തരവ് വന്നതിനുശേഷം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന അന്ന് തന്നെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക എത്തുന്നതായിരിക്കും. ബാങ്ക് അക്കൗണ്ടിൽ സ്വീകരിക്കുന്ന ആളുകൾക്കാണ് ഓഗസ്റ്റ് 25 ആം തീയതി മുതൽ വിതരണം ആരംഭിക്കുന്നത്.

കൈകളിലേക്ക് എത്തുന്നവർക്ക് ഓഗസ്റ്റ് 28 ആം തീയതിക്ക് ശേഷം ആയിരിക്കും പെൻഷൻ തുക ലഭിക്കുക. എല്ലാ പെൻഷൻ ഉപഭോക്താക്കളും ഈ തീയതികളിൽ ആയിത്തന്നെ പെൻഷൻ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയോ എന്ന് പരിശോധിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

Similar Posts