പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്.!! കുടിശ്ശിക വിതരണം ആരംഭിക്കുന്നു..!!ഇവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..!!

നമ്മുടെ സംസ്ഥാനത്ത് നിരവധി ആളുകളാണ് പെൻഷൻതുക ആശ്രയിച്ച് ജീവിക്കുന്നത്. അവർക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതിൻറെ വിശദവിവരങ്ങൾ ഇവിടെ പരിശോധിക്കാം. നിരവധി പെൻഷൻ ഗുണഭോക്താക്കൾക്ക് ആണ് പെൻഷൻ കുടിശ്ശിക ലഭിക്കാനുള്ളത്. ഇവർക്ക് ഇത് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകൾ മുൻപ് തന്നെ എത്തിയിരുന്നു.

2021 ജൂൺ മാസം വരെയുള്ള പെൻഷൻ കുടിശ്ശിക ആണ് ഇത്തരത്തിൽ ഇപ്പോൾ വിതരണത്തിന് ഒരുങ്ങുന്നത്. പല ഉപഭോക്താക്കളുടെയും ബാങ്ക് അക്കൗണ്ടിൽ അക്കൗണ്ട് ലിമിറ്റ് റീച് അതുകൊണ്ട് തന്നെ തുക അക്കൗണ്ടിൽ കയറാതെ തിരികെ പോയിരുന്നു. ഇവർക്കാണ് കുടിശ്ശിക ഇപ്പോൾ ലഭ്യമാക്കുന്നത്. ഇത്തരത്തിൽ ബാങ്കുകളിൽ ക്രെഡിറ്റ് ആകാത്തത്തിനുള്ള പ്രധാന കാരണം സീറോ ബാലൻസ് അക്കൗണ്ടുകളിൽ സ്വീകരിക്കാവുന്ന പരമാവധി തുകയുടെ റീച്ച് എത്തുമ്പോഴാണ്.

സീറോ ബാലൻസ് അക്കൗണ്ട്കളിൽ ഒരു വർഷം ഒരു ലക്ഷം രൂപ മാത്രമേ നിക്ഷേപിക്കാനായി സാധിക്കുകയുള്ളൂ. ആറോ, ഏഴ് മാസത്തിനുള്ളിൽ തന്നെ ഒരു ലക്ഷം രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ആവുകയാണെങ്കിൽ പിന്നീട് മറ്റു മാസത്തെ തുകകൾ ഈയൊരു അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതല്ല. ഇതുമാത്രമല്ല ഒരു മാസത്തിൽ നാലു തവണയാണ് ഇവർക്ക് ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളൂ. ഇതിൽക്കൂടുതൽ നടന്നു കഴിഞ്ഞാലും പെൻഷൻതുക ക്രെഡിറ്റ് ആകാതെ ഇരുന്നേക്കാം. അതുകൊണ്ടുതന്നെ പെൻഷൻ സ്വീകരിക്കുന്ന അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ട് ആണെങ്കിൽ പ്രതിമാസം 4 ബാങ്ക് ഇടപാടുകൾ മാത്രം നടത്താനും, ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ അക്കൗണ്ടിൽ നിക്ഷേപിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Similar Posts