നിരവധി ഗുണഭോക്താക്കൾ ആണ് സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്നത്. ഇവർക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവൺമെന്റ് അർഹരായ ആളുകൾക്ക് പെൻഷൻ ലഭ്യമാക്കുന്നത്. അത്തരത്തിൽ അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന ആളുകളും, വിധവ പെൻഷൻ കൈപ്പറ്റുന്ന ആളുകളും പ്രത്യേകം ശ്രദ്ധിച്ചിരിക്കേണ്ട അറിയിപ്പാണ് ഇവിടെ ചർച്ചചെയ്യുന്നത്.
അനർഹരായിട്ടുള്ള ആളുകൾ പെൻഷൻ തുക കൈപ്പറ്റുന്നുണ്ട് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കൈപ്പറ്റുന്നതിനുള്ള മാനദണ്ഡങ്ങൾ ഗവൺമെന്റ് കർശനമാക്കിയിരുന്നു. അത്തരത്തിൽ ഇവർ പുനർവിവാഹിതർ അല്ല എന്ന് തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കാനുള്ള സമയം അനുവദിച്ച് നൽകിയിരുന്നു.
ഈ രേഖ ഹാജരാക്കിയ ആളുകൾക്ക് മാത്രമാണ് ഇനി തുടർന്നുള്ള ആനുകൂല്യം തടസ്സം കൂടാതെ എത്തിച്ചേരുകയുള്ളൂ. ഇല്ലാത്തപക്ഷം ഇവരുടെ പെൻഷൻ ആനുകൂല്യം നഷ്ടപ്പെടുന്നത് ആയിരിക്കുമെന്ന് ഗവൺമെന്റ് ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്. അതുകൊണ്ട് അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന ആളുകളും, വിധവ പെൻഷൻ കൈപ്പറ്റുന്ന ആളുകളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എത്രയും പെട്ടെന്ന് തന്നെ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ തുക മുടങ്ങുന്നത് ആയിരിക്കും.