പെൻഷൻ ഗുണഭോക്താക്കൾ ശ്രദ്ധിക്കുക..!! ഇനി തുക ലഭിക്കണമെങ്കിൽ എല്ലാവരും ഇക്കാര്യം ചെയ്യണം..! സംസ്ഥാന സർക്കാരിന്റെ പുതിയ അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്ത് നിരവധി ആളുകൾ പെൻഷൻതുക ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഏകദേശം 58 ലക്ഷത്തോളം ഗുണഭോക്താക്കളാണ് പ്രതിമാസം പെൻഷൻ കൈപ്പറ്റുന്നത്. പെൻഷൻ തുക അർഹരായ ആളുകളിലേക്ക് മാത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ പെൻഷൻ തുക വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ചിരുന്നു.

എന്നാൽ ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത അനർഹരായ നിരവധി ആളുകളാണ് പെൻഷൻതുക കൈപ്പറ്റുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള ആളുകളെ പെൻഷൻ പട്ടികയിൽ നിന്നും പുറത്താക്കി അർഹരായ ആളുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ ആണ് സംസ്ഥാന സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസം മുതലാണ് ഇതിനുള്ള പുതിയ നടപടികൾ കൊണ്ടുവന്നിരിക്കുന്നത്.

ഇനിമുതൽ പെൻഷൻ വാങ്ങുന്ന എല്ലാ ആളുകളും പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നാണ് ഇത്തരത്തിൽ സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ പെൻഷൻ കൈപ്പറ്റണം എങ്കിൽ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം എന്ന നിബന്ധനയുണ്ട്. ഇതിൽ കൂടുതൽ ഉള്ള ആളുകൾ ആണെങ്കിൽ ഇവർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷൻ ഇനി തുടർന്ന് ലഭിക്കുന്നതായിരിക്കില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. 2022 സെപ്തംബർ മാസം മുതൽ 2023 ഫെബ്രുവരി വരെയാണ് ഇത്തരത്തിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉള്ള സമയമായി അനുവദിച്ചിരിക്കുന്നത്. എല്ലാ പെൻഷൻ ഗുണഭോക്താക്കളും അനുകൂല്യങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ ഉടൻതന്നെ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

Similar Posts