പെൻഷൻ തുക ഇതുവരെ ലഭിച്ചില്ലേ?? കാരണം ഇതാണ്..!

ഏകദേശം 48 ലക്ഷത്തോളം ആളുകളാണ് നമ്മുടെ സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്നത്. ഇവരുടെ അറിവിലേക്കായുള്ള ഏറ്റവും പുതിയ അറിയിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതിന്റെ വിശദവിവരങ്ങൾ ഇവിടെ ചർച്ച ചെയ്യാം. സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചിരുന്നു.

എന്നാൽ പല ആളുകളുടെയും അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ആയിട്ടില്ല. ക്ഷേമ പെൻഷൻ വിതരണത്തിന് ആവശ്യമായിട്ടുള്ള തുക അനുവദിച്ചിരുന്നതാണെങ്കിലും പല അക്കൗണ്ടുകളിലേക്കും ലഭിച്ചിട്ടില്ല എന്നാണ് ആളുകൾ പരാതിപ്പെടുന്നത്. ഇവരോട് ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഇപ്പോൾ ഗവൺമെന്റ് അറിയിച്ചിരിക്കുന്നത്. ഒൿടോബർ ആറാം തീയതി വരെയാണ് ക്ഷേമപെൻഷൻ വിതരണത്തിനുള്ള സമയമായി അറിയിച്ചിരിക്കുന്നത്.

ഈ സമയത്തിനുള്ളിൽ തന്നെ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും തുക കൃത്യമായി അക്കൗണ്ടിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി ലഭ്യമാക്കും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. പെൻഷൻ ലഭിക്കുന്നതിന് വേണ്ടിയുള്ള മാനദണ്ഡങ്ങളും,രേഖകളും സമർപ്പിച്ച ഗുണഭോക്താക്കൾ തുക മുടങ്ങും എന്ന കാര്യത്തി പരിഭ്രാന്തരാകേണ്ട എന്നാണ് ഗവൺമെന്റ് പറയുന്നത്. എല്ലാ പെൻഷൻ ഗുണഭോക്താക്കളും ഈ വിവരം അറിഞ്ഞിരിക്കുക.

Similar Posts