പെൻഷൻ തുടർന്നു ലഭിക്കാൻ മസ്റ്ററിങ് മാത്രം ചെയ്താൽ പോരാ! പഞ്ചായത്ത് ഡയറക്ടറുടെ പുതിയ അറിയിപ്പ് വന്നു

പെൻഷൻ വാങ്ങുന്നവർ അറിയേണ്ട ഒരു പ്രധാനപ്പെട്ട അറിയിപ്പാണ് താഴെ പറയുന്നത്. ഫെബ്രുവരി 1 മുതൽ 30 വരെ മസ്റ്ററിങ് ചെയ്യാൻ ഉള്ള അവസരം ഒരുക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ് ചെയ്യേണ്ടത്. വിവിധ പഞ്ചായത്തുകളും നഗര സഭകളും ഇപ്പോൾ റേഷൻ കാർഡിന്റെ പകർപ്പ് കൂടി സ്വീകരിക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ വന്നിരിക്കുന്നത് പഞ്ചായത്ത് ഡയറക്ടറുടെ പ്രധാന നിർദ്ദേശം ആണ്. അത് എന്തെന്നാൽ നമ്മളിൽ ഒരുപാട് പേർ വാർദ്ധക്യ പെൻഷൻ, വിധവ പെൻഷൻ, വിവിധ വെല്ലു വിളികൾ നേരിടുന്നവർക്കുള്ള പെൻഷൻ തുടങ്ങിയവ കൈപ്പറ്റുന്നവരാണ്. ഇവർക്കെല്ലാം 1600 രൂപ വീതം ആണ് പെൻഷൻ തുക ലഭിക്കുന്നത്. ബാങ്കുകൾ വഴിയും നേരിട്ട് കൈകളിലും പെൻഷൻ കൈപ്പറ്റുന്നവർ ഉണ്ട്. ഇവരിൽ പിങ്ക് റേഷൻ കാർഡുകാരും മഞ്ഞ റേഷൻ കാർഡുകാരും ( ബി പി എൽ )ആണ് ഇപ്പോൾ രേഖകൾ ( റേഷൻ കാർഡിന്റെ പകർപ്പും, ആധാർ കാർഡിന്റെ പകർപ്പും )സമർപ്പിക്കേണ്ടത്. നഗര സഭകളും ഇത് സ്വീകരിക്കുന്നുണ്ട്.

വെള്ള റേഷൻ കാർഡ് ഉടമകളും, നീല റേഷൻ കാർഡ് ഉടമകളും ഈ രേഖകൾ സമർപ്പിക്കേണ്ടതില്ല. മറ്റു ക്ഷേമ പെൻഷനുകൾ വാങ്ങിക്കുന്നവരും, സഹകരണ സംഘം ഉദ്യോഗസ്ഥർ വഴി പെൻഷൻ വാങ്ങിക്കുന്നവർക്കും ഇത് ബാധിക്കുന്നതല്ല. ബന്ധപ്പെട്ട ഒരു വിവര ശേഖരണത്തിന് വേണ്ടിയാണ് ഈ നടപടി. ഇപ്പോൾ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാവർക്കും നിലവിൽ തുടർന്നും പെൻഷൻ ലഭിക്കുന്നതാണ്.

Similar Posts