പെൻഷൻ വാങ്ങുന്നവർ ഇനി ഈ രേഖകൾ കൂടി സമർപ്പിക്കേണ്ടി വരും, അനർഹരെ കണ്ടെത്താൻ സർക്കാരിന്റെ പുതിയ നീക്കം

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം സർക്കാരിൻറെ ഭാഗത്തുനിന്നും ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പാണ് പുറത്തുവന്നിരിക്കുന്നത്. 48 ലക്ഷത്തോളം വരുന്ന അർഹതയുള്ള ഗുണഭോക്താക്കളാണ് നിലവിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്.  വാർദ്ധക്യകാല പെൻഷൻ,വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ തുടങ്ങി ഒരുപാട് ക്ഷേമപെൻഷനുകൾ നിലവിലുണ്ട്. ഇത്തരത്തിൽ ആനുകൂല്യങ്ങൾ 1600 രൂപ വീതമാണ് കൈകളിലേക്ക് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മാസംതോറും 800 കോടിയാണ് ഗവണ്മെന്റ്ഇ തിനുവേണ്ടി വകയിരുത്തുന്നത്.

ഏറ്റവും വലിയ ആനുകൂല്യ മായി മാസംതോറും ആണ് ഇപ്പോൾ പെൻഷൻ തുക ജനങ്ങളുടെ കൈകളിലേക്ക് എത്തുന്നത്. മുൻപ് വിശേഷദിവസങ്ങൾക്ക് മുന്നോടിയായി കുടിശ്ശിക ഉള്ള തുക ഒരുമിച്ചാണ് ലഭിച്ചിരുന്നത്.  ഇപ്പോൾ ആ കാലഘട്ടം മാറി. പക്ഷേ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്നത് പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളിൽ പലരും അനർഹർ ആണ് എന്നുള്ളതാണ്. സാധാരണക്കാർക്ക് മാത്രമായി അല്ലെങ്കിൽ ഏറ്റവും കൂടുതൽ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള ഈ പദ്ധതി അവരെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടു കൊണ്ടു വന്നത്.

എന്നാൽ കൂടുതൽ സാമ്പത്തിക ശേഷിയുള്ള വരും മറ്റു പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർ പോലും സർക്കാരിൻറെ ഇത്തരം പെൻഷൻ ആനുകൂല്യം കൂടി വാങ്ങുന്നുണ്ട് എന്നുള്ള പരാതി പരക്കെ ഉയർന്നിട്ടുണ്ട്. സർക്കാറിന് ലഭിച്ച പരാതികളിൽ 60 ശതമാനം യാഥാർത്ഥ്യമാണെന്ന് സർക്കാറിന്  ഇപ്പോൾ ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിൻറെ പശ്ചാത്തലത്തിൽ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ കയ്യിൽ നിന്ന് ഇനി തൊട്ട് വർഷംതോറും വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന കാര്യം ധനവകുപ്പ് സർക്കാരിൻറെ മുൻപാകെ സമർപ്പിച്ചിരിക്കുകയാണ്. സർക്കാർ ഈ ശുപാർശ ഇതുവരെ അംഗീകരിച്ചിട്ടില്ല. പക്ഷേ ഇത് പ്രാബല്യത്തിൽവരുത്താൻ പോവുകയാണ് സംസ്ഥാന സർക്കാർ.

ഒരു ലക്ഷം രൂപയാണ് പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾക്ക് പരമാവധി വരുമാനപരിധി. ആദായ നികുതി അടയ്ക്കാത്തവർ, സ്ഥല വിസ്തീർണ്ണം, വീടിന്റെ അവസ്ഥ എന്നിവ ഇതിന്  ബാധകമാകുന്നുണ്ട്. വർഷംതോറും നമ്മുടെ വരുമാന സ്രോതസ്സ് ചിലപ്പോൾ വിപുലീകരിക്കപെട്ടേക്കാം. സാമ്പത്തികഭദ്രത മെച്ചപ്പെട്ടേക്കാം. ഇങ്ങനെ കുടുംബത്തിലെ മൊത്തം വരുമാനമാണ് വാർഷിക വരുമാനം ആയി കണക്കാക്കുന്നത്.  വാർഷിക വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർക്ക്  സമർപ്പിച്ചു കഴിയുമ്പോൾ ഇതിൽ വാർഷിക വരുമാനം ഒരു ലക്ഷവും അതിൽ കൂടുതലും ഉള്ള ഗുണഭോക്താക്കളെ അയോഗ്യത കൽപ്പിച്ചു പദ്ധതിക്ക് വെളിയിലേക്ക് മാറ്റുന്നതിനു വേണ്ടിയാണ് സർക്കാർ ഏറ്റവും പുതിയ തീരുമാനമെടുക്കുന്നത്.

പക്ഷെ ഇതുവരെ ഇതിനെ സംബന്ധിച്ച ഔദ്യോഗികമായ ഉത്തരവുകൾ ആയിട്ടില്ല. ധന വകുപ്പ് സർക്കാരിന്  അപേക്ഷ കൈമാറിയിട്ടുണ്ട്.   സംസ്ഥാന സർക്കാർ ഇത് ഏതു രീതിയിൽ കൈകാര്യം ചെയ്യും എന്നത് വരും ദിവസങ്ങളിൽ അറിയാം. മസ്റ്ററിങ്ങിനെ സംബന്ധിച്ച് വളരെ വേഗത്തിൽ തന്നെ തീരുമാനമുണ്ടാകും. കൂട്ടത്തിൽ വാർഷിക വരുമാന സർട്ടിഫിക്കറ്റ് സമർപ്പണത്തിന്റെ തീരുമാനവും ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Similar Posts